ഉപ്പുതറ : അധികാരം കൊണ്ട് എന്തും ചെയ്യാമെന്ന ധാർഷ്ട്യമാണ് കേന്ദ്ര-സംസ്ഥാന സർക്കാരുകൾവച്ചു പുലർത്തുന്നെതെന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി.
അതിൽ ബലിയാടകുന്നത് കർഷകരും, പാവപ്പെട്ടവരുമാണെന്നും, ഇതെല്ലാം ജനങ്ങൾ മനസ്സിലാക്കുന്നുണ്ടന്നും അദ്ദേഹം പറഞ്ഞു. മാട്ടുക്കട്ടയിൽ യു.ഡി.എഫ് കൺവെൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഡി.സി.സി. പ്രസിഡന്റ് ഇബ്രാഹിംകുട്ടി കല്ലാർ അധ്യക്ഷനായിരുന്നു.
കെ.പി.സി.സി. ജന.സെക്രട്ടറി റോയി കെ.പൗലോസ്, അഡ്വ.എസ്. അശോകൻ, ജോർജ് ജോസഫ് പടവൻ, അഡ്വ. സിറിയക് തോമസ്, രാജേന്ദ്രൻ മാരിയിൽ എന്നിവർ പ്രസംഗിച്ചു. ത്രിതല പഞ്ചായത്തുകളിലേക്ക് മത്സരിക്കുന്ന
അയ്യപ്പൻ കോവിൽ, ഉപ്പുതറ, കാഞ്ചിയാർ പഞ്ചായത്തുകളിലെ സ്ഥാനാർഥികളും, വാർഡ്, മണ്ഡലം, ബ്ലോക്ക് ഭാരവാഹികളും പങ്കെടുത്തു.