മൂന്നാർ : കോവിഡ് നിയന്ത്രണങ്ങളെത്തുടർന്ന് നിർത്തിവെച്ചിരുന്ന കെ.എസ്.ആർ.ടി.സി. ദീർഘദൂര സർവീസുകൾ പുനരാരംഭിച്ചു. മൂന്നാർ ഡിപ്പോയിൽനിന്നുള്ള ബെംഗളൂരു (ഉച്ചകഴിഞ്ഞ് 3.30), രാത്രി എട്ടിനുള്ള തിരുവനന്തപുരം മിന്നൽ, രാത്രി ഒൻപതിനുള്ള തിരുവനന്തപുരം സൂപ്പർഫാസ്റ്റ് എന്നിവയാണ് തിങ്കളാഴ്ചമുതൽ പുനരാരംഭിച്ചത്.