വഴിത്തല: ലഹരിമുക്തനാടിനായി നമുക്കു കൈകോര്‍ക്കാമെന്നും യുവതലമുറയില്‍ മദ്യത്തിന്റെയും മയക്കുമരുന്നിന്റെയും ഉപയോഗം വര്‍ധിച്ചുവരുന്നതു നിരാശാജനകമാണെന്നും പി.ജെ.ജോസഫ് എം.എല്‍.എ. പറഞ്ഞു.
കുണിഞ്ഞി ഹോമിയോ ഡിസ്‌പെന്‍സറിയുടെ ആഭിമുഖ്യത്തില്‍ ലഹരിവിമോചന ചികിത്സാക്ലിനിക്കിന്റെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. യോഗത്തില്‍ പ്രസിഡന്റ് ഏലിക്കുട്ടി മാണി അധ്യക്ഷതവഹിച്ചു.

മദ്യത്തിനും മയക്കുമരുന്നിനും അടിമകളായ വിദ്യാര്‍ഥികളെ കണ്ടെത്തി മാതൃകാപരമായി ശിക്ഷിക്കണമെന്നും ഇതിന് അധ്യാപകരുടെയും മാതാപിതാക്കളുടെയും പ്രത്യേകശ്രദ്ധ അനിവാര്യമാണെന്നും മുഖ്യാതിഥിയായ സംസ്ഥാന എക്‌സൈസ് കമ്മിഷണര്‍ ഋഷിരാജ്‌സിങ് അഭിപ്രായപ്പെട്ടു. യോഗത്തില്‍ റെനീഷ് മാത്യു, ഫാ. ജോര്‍ജ് പൊട്ടയ്ക്കല്‍, ബേബി ടോം, ടോമിച്ചന്‍ പി. മുണ്ടുപാലം, ബിന്ദു ബെന്നി, സുജ സലിംകുമാര്‍, ഡോ. പ്രീത എന്നിവര്‍ പ്രസംഗിച്ചു.