ഉപ്പുതറ: ഇടുക്കി മെഡിക്കല്‍ കോളേജ് യാഥാര്‍ഥ്യമാകുന്നതോടെ ജില്ലാ ആശുപത്രി നെടുങ്കണ്ടത്തേക്കു മാറ്റുമെന്ന് വൈദ്യുതി മന്ത്രി എം.എം.മണി പറഞ്ഞു. ഉപ്പുതറയില്‍ സര്‍ക്കാര്‍ ആയുര്‍വേദ ആശുപത്രിയുടെ ഉദ്ഘാടനവും, ഒന്നരക്കോടി രൂപ ചെലവഴിച്ചു പഞ്ചായത്തു നിര്‍മിക്കുന്ന ടൗണ്‍ ഹാളിന്റെ ശിലാസ്ഥാപനവും നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.
 
പഞ്ചായത്ത് പ്രസിഡന്റ് സജിമോന്‍ ടൈറ്റസ്, ജില്ലാ പഞ്ചായത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ സിറിയക് തോമസ്, ചെറുകിട തേയിലത്തോട്ടം തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് ചെയര്‍മാന്‍ പി.എസ്.രാജന്‍, തുടങ്ങിയവര്‍ പ്രസംഗിച്ചു.