തൊടുപുഴ: വൈദ്യുതി മോഷ്ടിച്ചെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് മൈലക്കൊമ്പ് സ്വദേശിക്ക് ഒരുലക്ഷംരൂപ പിഴ. വാഴത്തോപ്പ് ആന്‍ഡി ഡെപ്റ്റ് സ്‌ക്വാഡാണ് മീറ്ററില്‍ ക്രമക്കേട് കണ്ടെത്തിയത്.

വീട്ടില്‍ ഉപയോഗിക്കുന്ന വൈദ്യുതി മീറ്ററില്‍ കാണിക്കാത്ത രീതിയിലാണ് തട്ടിപ്പ് നടത്തിയത്. സര്‍വീസ് വയര്‍ മീറ്ററില്‍ എത്തുന്നതിന് മുമ്പ് ഇന്‍സുലേന്‍ മാറ്റി, വേറൊരു വയര്‍ ഘടിപ്പിച്ചു. ഈ വയര്‍ മെയിന്‍ സ്വിച്ചിന്റെ വൈദ്യുതി പുറത്തേക്ക് വരുന്ന (ഔട്ട്‌ഗോയിങ്) ഭാഗത്ത് ഘടിപ്പിച്ചു. ഇതോടെ മെയിന്‍ സ്വിച്ച് ഓഫായിരുന്നാലും വീട്ടിലേക്ക് വൈദ്യുതിയെത്തും. മീറ്ററില്‍ റീഡിങും കാണിക്കില്ല. ഇത്തരം തട്ടിപ്പുകള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ കടുത്ത നടപടികള്‍ സ്വീകരിക്കുമെന്ന് ആന്‍ഡി ഡെപ്റ്റ് സ്‌ക്വാഡ് അധികൃതര്‍ പറഞ്ഞു.