തൊടുപുഴ: നിയോജകമണ്ഡലം സമിതിയുടെ നേതൃത്വത്തില്‍ കള്ളപ്പണ വിരുദ്ധദിനം ആചരിച്ചു. പരിപാടിയുടെ ഭാഗമായി തൊടുപുഴയില്‍ പ്രകടനം നടത്തി. തുടര്‍ന്ന് നടന്ന പൊതുയോഗം ബി.ജെ.പി. സംസ്ഥാന സെക്രട്ടറി എ.കെ. നസീര്‍ യോഗം ഉദ്ഘാടനം ചെയ്തു. യോഗത്തില്‍ ബി.ജെ.പി. മണ്ഡലം പ്രസിഡന്റ് റ്റി.എസ്.രാജന്‍ അധ്യക്ഷത വഹിച്ചു. ഒ.ബി.സി. മോര്‍ച്ച ജില്ലാ ജന.സെക്രട്ടറി എം.എസ്.വിനയരാജ്, നിയോജകമണ്ഡലം സെക്രട്ടറി പി.ജി.രാജശേഖരന്‍, യുവമോര്‍ച്ച ജില്ലാ പ്രസിഡന്റ് കൃഷ്ണകുമാര്‍, വിഷ്ണു, പി.പി.സാനു, ന്യൂനപക്ഷ മോര്‍ച്ച മണ്ഡലം പ്രസിഡന്റ് ജോര്‍ജ് പൗലോസ്, പ്രബീഷ്, വേണുഗോപാല്‍, കൗണ്‍സിലര്‍മാരായ രേണുക രാജശേഖരന്‍, അരുണിമ ധനേഷ്, വിജയകുമാരി, ആര്‍. അജി, ഗോപാലകൃഷ്ണന്‍ തുടങ്ങിയവര്‍ സംസാരിച്ചു.