തൊടുപുഴ: രണ്ട് ദിവസമായി തൊടുപുഴ എ.പി.ജെ. അബ്ദുള്‍കലാം സ്‌കൂളിലും ഡിപോള്‍ ഇ.എം.എച്ച്.എസ്.എസിലുമായി നടന്ന ശാസ്‌ത്രോത്സവത്തില്‍ നാല് വിഭാഗങ്ങളില്‍ തൊടുപുഴയ്ക്ക് ഓവറോള്‍. പ്രവൃത്തിപരിചയമേള, ശാസ്ത്രമേള, ഐ.ടി എന്നിവയിലാണ് തൊടുപുഴ കിരീടമുയര്‍ത്തിയത്. ഗണിതമേളയില്‍ കട്ടപ്പന ഉപജില്ല 358 പോയിന്റ് നേടി ഓവറോള്‍ ചാമ്പ്യന്‍മാരായി. 327 പോയിന്റ് നേടിയ തൊടുപുഴ റണ്ണേഴ്‌സപ്പായി. ആദ്യദിനം പൂര്‍ത്തിയായ സാമൂഹ്യശാസ്ത്രമേളയിലും തൊടുപുഴ ഉപജില്ല ഓവറോള്‍ നേടിയിരുന്നു.

ശാസ്ത്രമേളയില്‍ തൊടുപുഴ 170 പോയിന്റ് നേടിയപ്പോള്‍ കട്ടപ്പന ഉപജില്ല 130 പോയിന്റ് നേടി രണ്ടാമതെത്തി. നെടുങ്കണ്ടവും(127) അടിമാലിയും (101) മൂന്നും നാലും സ്ഥാനത്തെത്തി. ഐ.ടി. മേളയില്‍ 127 പോയിന്റ് നേടി ഓവറോള്‍ നേടിയ തൊടുപുഴയ്ക്ക് തൊട്ടുപിന്നിലായി 120 പോയിന്റ് നേടി നെടുങ്കണ്ടം ഉപജില്ല രണ്ടാമതെത്തി.

ഇന്നലെ വൈകീട്ട് തൊടുപുഴ എ.പി.ജെ. അബ്ദുള്‍ കലാം സ്‌കൂളില്‍ നടന്ന സമാപന സമ്മേളനം നഗരസഭാ ചെയര്‍പേഴ്‌സണ്‍ സഫിയ ജബ്ബാര്‍ ഉദ്ഘാടനം ചെയ്തു. വൈസ് ചെയര്‍മാന്‍ ടി.കെ. സുധാകരന്‍ നായര്‍ അധ്യക്ഷനായിരുന്നു. ഡി.ഡി. എ.അബൂബക്കര്‍ സമ്മാനദാനം നിര്‍വഹിച്ചു. കൗണ്‍സിലര്‍മാരായ പ്രൊഫ. ജെസി ആന്റണി, വിജയകുമാരി, ഷാഹുല്‍ ഹമീദ്, സ്‌കൂള്‍ പ്രിന്‍സിപ്പല്‍ എന്‍.യു. പ്രകാശ്, പ്രഥമാധ്യാപകന്‍ അബ്ദുള്‍ഖാദര്‍, വി.എം. ഫിലിപ്പച്ചന്‍, ഡയറ്റ് പ്രിന്‍സിപ്പല്‍ കെ.കെ. സോമന്‍, അനില്‍കുമാര്‍, കെ.എസ്. വിനോദ്, ജോര്‍ജ്

വര്‍ഗീസ് എന്നിവര്‍ സംസാരിച്ചു.ഓവറോള്‍ നേടിയ സ്‌കൂളുകള്‍


ശാസ്ത്രമേള- കരിമണ്ണൂര്‍ സെന്റ് ജോസഫ്‌സ് എച്ച്.എസ്.എസ്. (ഹയര്‍സെക്കന്‍ഡറി, എച്ച്.എസ്), എസ്.എസ്. യു.പി.എസ് നെടുങ്കണ്ടം (യു.പി), പീരുമേട് കെ.എ.എം.എല്‍.പി.എസ്. (എല്‍.പി)

ഗണിതമേള- ചെമ്മണ്ണാര്‍ എസ്.എക്‌സ്.എച്ച്.എസ്.എസ്. (ഹയര്‍സെക്കന്‍ഡറി), പാറത്തോട് സെന്റ് ജോര്‍ജ്ജ്‌സ് ഹൈസ്‌കൂള്‍ (എച്ച്.എസ്), തൊടുപുഴ എസ്.എസ്.യു.പി സ്‌കൂള്‍ (യു.പി), പരിയാരം എസ്.എന്‍.എല്‍.പി സ്‌കൂള്‍ (എല്‍.പി)

പ്രവൃത്തിപരിചയമേള- മുതലക്കോടം സെന്റ് ജോര്‍ജ് എച്ച്.എസ്.എസ്(ഹയര്‍സെക്കന്‍ഡറി), കൂമ്പന്‍പാറ എഫ്.എം.ജി.എച്ച്.എസ്.എസ് (എച്ച്.എസ്), തൊടുപുഴ എസ്.എസ്.യു.പി. സ്‌കൂള്‍(യു.പി), പരിയാരം എസ്.എന്‍.എല്‍.പി. സ്‌കൂള്‍ (എല്‍.പി)

ഐ.ടി- കൂമ്പന്‍പാറ എഫ്.എം.ജി.എച്ച്.എസ്.എസ്. (ഹയര്‍സെക്കന്‍ഡറി, എച്ച്.എസ്), എസ്.എ.എച്ച്.എസ്. വണ്ടന്മേട് (യു.പി).