തൊടുപുഴ: നഗരസഭ പരിധിയില്‍ ലൈസന്‍സില്ലാതെ പ്രവര്‍ത്തിക്കുന്ന 14 അറവുശാലകള്‍ പൂട്ടണമെന്ന് നഗരസഭ. വെള്ളിയാഴ്ച നഗരസഭയുടെ ആരോഗ്യവിഭാഗമാണ് അറവുശാലകള്‍ രണ്ടാഴ്ചക്കകം പൂട്ടണമെന്ന് നോട്ടീസ് നല്‍കിയിരിക്കുന്നത്.

നഗസഭയിലെ പല അറവുശാലകളും ലൈസന്‍സില്ലാതെയാണ് പ്രവര്‍ത്തിച്ചുവന്നത്. ഇവ ആരോഗ്യപ്രശ്‌നങ്ങള്‍ ഉള്‍പ്പടെയുള്ളവ ഉണ്ടാക്കുന്നുവെന്ന് പരാതി ഉയര്‍ന്നതിനെ തുടര്‍ന്നാണ് നഗരസഭയുടെ നടപടി.

മലിനീകരണനിയന്ത്രണ ബോര്‍ഡിന്റെ ലൈസന്‍സില്ലാതെ പ്രവര്‍ത്തിക്കുന്ന മത്സ്യവില്‍പ്പനശാലകള്‍ക്ക് നേരത്തേതന്നെ നഗരസഭ നോട്ടീസ് നല്‍കിയിരുന്നു. ഇവയ്‌ക്കെതിരെയുള്ള തുടര്‍നടപടികളും നഗരസഭ അടുത്തദിവസം തുടങ്ങും.