രാജാക്കാട്: മൂന്നാറിലെത്തുന്ന വിനോദസഞ്ചാരികളെ കൊള്ളയടിക്കുന്നത് ഹോട്ടലുടമകള്‍ അവസാനിപ്പിക്കണമെന്നും നാട് കാണാനെത്തുന്ന സഞ്ചാരികളോട് മാന്യമായി പെരുമാറണമെന്നും മന്ത്രി എം.എം.മണി. ശ്രീനാരായണപുരം റിപ്പിള്‍ വാട്ടര്‍ഫാള്‍സ് വിനോദസഞ്ചാര പദ്ധതിയുടെ രണ്ടാംഘട്ട വികസനപ്രവര്‍ത്തനങ്ങളുടെ നിര്‍മാണ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.
 
ജോയ്‌സ് ജോര്‍ജ് എം.പി., ജില്ലാപഞ്ചായത്ത് പ്രസിഡന്റ് കൊച്ചുത്രേസ്യ പൗലോസ്, പഞ്ചായത്ത് പ്രസിഡന്റ് സതി കുഞ്ഞുമോന്‍, നെടുങ്കണ്ടം ബ്ലോക്ക് പഞ്ചായത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ റെജി പനച്ചിക്കല്‍ തുടങ്ങിയവര്‍ പങ്കെടുത്തു.