പണിക്കന്‍കുടി: കുട്ടികളുടെ വായന വളര്‍ത്താന്‍ ഓരോ ക്ലാസിലും ലൈബ്രറിയുമായി മുള്ളരിക്കുടി ഗവ.എല്‍.പി.സ്‌കൂള്‍. 
കുട്ടികളില്‍ വായനശീലം വര്‍ദ്ധിപ്പിക്കുന്നതിനും അവധി ദിവസങ്ങളില്‍ വായനകൂട്ടായ്മ ഉണ്ടാക്കുന്നതിനുമാണ് ക്ലാസ് റൂം ലൈബ്രറി തുടങ്ങിയത്.
 
ഏഴുവര്‍ഷം മുമ്പ് ഒമ്പതുകുട്ടികള്‍ മാത്രമുണ്ടായിരുന്ന മുള്ളരിക്കുടി ഗവ.എല്‍.പി. സ്‌കൂളിന്റെ ഉയര്‍ത്തെഴുന്നേല്പിന്റെ നാളുകള്‍ കൂടിയാണിത്. നഴ്‌സറി ക്ലാസുകള്‍ ഉള്‍െപ്പടെ ഇപ്പോള്‍ അറുപത്തിയഞ്ച് കുട്ടികളുള്ള ഈ സര്‍ക്കാര്‍ വിദ്യാലയം

കൊന്നത്തടി പഞ്ചായത്തില്‍ ഏറ്റവുമധികം കുട്ടികളുള്ള പ്രാഥമിക വിദ്യാലയമായി മാറി. പൊതുജനപങ്കാളിത്തത്തോടെ ആരംഭിച്ച ക്ലാസ് റൂം ലൈബ്രറിയുടെ ഉദ്ഘാടനം റോഷി അഗസ്റ്റിന്‍ എം.എല്‍.എ. നിര്‍വഹിച്ചു.
 
കൊന്നത്തടി പഞ്ചായത്ത് പ്രസിഡന്റ് വി.കെ.മോഹനന്‍ നായരുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന സമ്മേളനത്തില്‍ പുസ്തക സമാഹരണ പദ്ധതിയുടെ ഉദ്ഘാടനം അടിമാലി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി.കെ.പ്രസാദ് നിര്‍വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ റ്റി.പി.മല്‍ക്ക മുഖ്യ പ്രഭാഷണം നടത്തി.