മൂന്നാര്‍: മേയാന്‍ വിട്ടിരുന്ന ഗര്‍ഭിണി പശുവിനെ കടുവ ആക്രമിച്ചുകൊന്നു. കെ.ഡി.എച്ച്.പി.കമ്പനി കന്നിമല ടോപ് ഡിവിഷനില്‍ മണികണ്ഠന്റെ ആറു മാസം ഗര്‍ഭിണിയായ പശുവാണ് ആക്രമണത്തിനിരയായത്.
ചൊവ്വാഴ്ച മേയാന്‍ വിട്ടിരുന്ന പശു മടങ്ങി വരാത്തതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ഇരുപത്തിരണ്ടാം ഫീല്‍ഡില്‍ പശുവിന്റെ ജഡം കണ്ടെത്തിയത്. പാതി തിന്നനിലയിലായിരുന്നു. വനം വകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി മേല്‍നടപടികള്‍ സ്വീകരിച്ചു.

പശുവിന്റെ ജഡത്തിനു സമീപത്തുനിന്ന് ലഭിച്ച കാല്‍പ്പാടുകള്‍ കടുവയുടേതാണെന്ന് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥിരീകരിച്ചു. കഴിഞ്ഞ ഒരുമാസത്തിനിടയില്‍ ആറു പശുക്കളാണ് കന്നിമല ടോപ് ഡിവിഷനില്‍ മാത്രം കടുവയുടെ ആക്രമണത്തില്‍ ചത്തത്. ഇതില്‍ നാലും ഗര്‍ഭിണി പശുക്കളായിരുന്നു.