മൂലമറ്റം: കൂട്ടാര്‍ എസ്.ബി.ഐ. ബ്രാഞ്ച് മാനേജര്‍ക്ക് മര്‍ദനമേറ്റ സംഭവത്തില്‍ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്‍ഡ്യ സ്റ്റാഫ് ഫെഡറേഷന്‍ പ്രതിഷേധിച്ചു. തിങ്കളാഴ്ച രാത്രി ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങും വഴിയാണ് ഒരു സംഘം ആളുകള്‍ മാനേജരെ മര്‍ദിച്ചത്. മര്‍ദനത്തില്‍ മാനേജരുടെ തോളെല്ല് പൊട്ടുകയും തലക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തു. സംഭവത്തില്‍ പ്രതികളെ അറസ്റ്റ് ചെയ്ത് ജാമ്യത്തില്‍ വിട്ട പോലീസ് നടപടി പ്രതിഷേധാര്‍ഹമാണെന്ന് ഫെഡറേഷന്‍ കേന്ദ്രകമ്മിറ്റിയംഗം പുഷ്പരാജന്‍ നായര്‍ ആരോപിച്ചു.