മറയൂര്‍: മൂന്നാര്‍ പഞ്ചായത്തിലെ തലയാര്‍ എസ്റ്റേറ്റിലെ പാമ്പന്‍മല ഡിവിഷനില്‍ പകല്‍ പുലിയിറങ്ങി. തൊഴിലാളികളുടെ ലയത്തിനടുത്താണ് പുലിയിറങ്ങിയത്. ലയത്തില്‍ താമസിക്കുന്ന വിനായകന്‍ പശുവിനെ തേടി 68 ഏക്കര്‍ ഭാഗത്ത് എത്തിയപ്പോഴാണ് അടുത്തുള്ള പാറപ്പുറത്ത് പുലിയെ കണ്ടത്. വിനായകന്‍ അറിയിച്ചതിനെത്തുടര്‍ന്ന് തൊഴിലാളികള്‍ കൂട്ടത്തോടെ എത്തിയെങ്കിലും പുലി സമീപത്തെ വനമേഖലയിലേക്ക് രക്ഷപ്പെട്ടു. വിനായകന്റെ പശുവിനെ പുലി പിടിച്ചതായും സംശയമുണ്ട്.