കുമളി: കുമളിയില്‍ നടക്കുന്ന ഓണം ടൂറിസം വാരാലോഷം ശനിയാഴ്ച സമാപിക്കും. സംസ്ഥാന ടൂറിസം വകുപ്പും കുമളി ഗ്രാമപ്പഞ്ചായത്തും ചേര്‍ന്നാണ് പരിപാടി സംഘടിപ്പിച്ചത്.

ആഘോഷ പരിപാടികളുടെ ഭാഗമായി ക്രോസ് കണ്‍ട്രി മത്സരം, അത്തപ്പൂക്കള മത്സരം, വനിതാ വടംവലി മത്സരം, പുരുഷ വടംവലി മത്സരം എന്നിവ നടന്നു.

ശനിയാഴ്ച മൂന്നിന് കുമളി ഹോളിഡേ ഹോം ജങ്ഷനില്‍നിന്ന് സംസ്‌കാരിക ഘോഷയാത്ര ആരംഭിച്ച് കുമളി ബസ്സ്റ്റാന്‍ഡില്‍ സമാപിക്കും.