കാസര്‍കോട്: ജില്ലയിലെ ജലസ്രോതസ്സുകളുടെ വിവരശേഖരണത്തിന്റെ ജില്ലാതല റിപ്പോര്‍ട്ട് പ്രകാശനം നടന്നു. സാക്ഷരതാമിഷന്റെ നേതൃത്വത്തില്‍ പ്രേരക്മാരുടെയും പരിസ്ഥിതി പ്രവര്‍ത്തകരുടെയും നേതൃത്വത്തിലാണ് പഠനം നടത്തിയത്. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.ജി.സി.ബഷീര്‍ റിപ്പോര്‍ട്ട് പ്രകാശനംചെയ്തു. വൈസ് പ്രസിഡന്റ് ശാന്തമ്മ ഫിലിപ്പ് അധ്യക്ഷതവഹിച്ചു. ആരോഗ്യ, വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ഷാനവാസ് പാദൂര്‍ പരിസ്ഥിതി സന്ദേശം നല്‍കി. സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍മാരായ ഹര്‍ഷാദ് വൊര്‍ക്കാടി, എ.പി.ഉഷ, ഫരീദ സക്കീര്‍ അഹമ്മദ്, ജില്ലാ പഞ്ചായത്ത് സെക്രട്ടറി പി.നന്ദകുമാര്‍, ജില്ലാ സാക്ഷരതാസമിതി അംഗങ്ങളായ കെ.വി.രാഘവന്‍, രാജന്‍ പൊയിനാച്ചി, ജില്ലാ സാക്ഷരതാമിഷന്‍ കോ ഓര്‍ഡിനേറ്റര്‍ വി.വി.ശ്യാംലാല്‍, എം.കെ.ലക്ഷ്മി തുടങ്ങിയവര്‍ സംസാരിച്ചു.