ബാലഗ്രാം: പഴമയുടെ രൂചിപ്പെരുമയിലേക്ക് കുട്ടികളെ കൂട്ടിക്കൊണ്ടുപോവുക എന്ന ഉദ്ദേശ്യത്തോടെ ബാലഗ്രാം പട്ടം മെമ്മോറിയല്‍ എല്‍.പി.സ്‌കൂളില്‍ 'സ്‌നേഹക്കറി' പദ്ധതി തുടങ്ങി. സ്‌കൂളിലെ മാതൃഭൂമി സീഡ് ക്ലബ്ബാണ് നേതൃത്വംനല്‍കുന്നത്.

വീടുകളിലും പറമ്പുകളിലും ലഭ്യമായ ഭക്ഷ്യവസ്തുക്കള്‍ മാത്രം ഉപയോഗിച്ച് ഓരോ വീട്ടില്‍നിന്ന് മുഴുവന്‍ കുട്ടികള്‍ക്കും ഓരോ കറി തയ്യാറാക്കി ഉച്ചഭക്ഷണത്തോടൊപ്പം നല്‍കുന്നതാണ് 'സ്‌നേഹക്കറി' പദ്ധതി. വാര്‍ഡ്‌മെമ്പര്‍ കെ.രാധാകൃഷ്ണപിള്ള ഉദ്ഘാടനം നിര്‍വഹിച്ചു.

പാമ്പാടുംപാറ സാമൂഹിക ആരോഗ്യകേന്ദ്രത്തിന്റെ നേതൃത്വത്തില്‍ അമ്മമാര്‍ക്ക് ജീവിതശൈലീരോഗങ്ങള്‍, ആരോഗ്യപരിപാലനം, വ്യക്തി സാമൂഹിക ശുചിത്വം എന്നീ വിഷയങ്ങളില്‍ ബോധവത്കരണ ക്ലാസ് നല്‍കി. ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ കെ.എ.മാത്യു, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ഏലിക്കുട്ടി എ.െക., കെ.മനോജ്കുമാര്‍ എന്നിവര്‍ ക്ലാസ് നയിച്ചു.
ഹെഡ്മാസ്റ്റര്‍ അഗസ്റ്റിന്‍ ജോസഫ്, സീഡ് അധ്യാപക കോ-ഓര്‍ഡിനേറ്റര്‍ പി.സി.ജയന്‍, അധ്യാപകര്‍, പി.ടി.എ. ഭാരവാഹികള്‍ എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.