അടിമാലി: കൈ ദേഹത്തുമുട്ടിയെന്നാരോപിച്ച് തര്‍ക്കം. തുടര്‍ന്നുണ്ടായ ആക്രമണത്തില്‍ പ്രാദേശിക ചാനല്‍ ജീവനക്കാര്‍ക്ക് പരിക്കേറ്റു. അടിമാലി മീഡിയാനെറ്റിലെ വിഷ്വല്‍ എഡിറ്റര്‍മാരായ പണിക്കന്‍കുടി തെങ്ങുംപിള്ളില്‍ എബിന്‍(31), ഇരുന്നൂറേക്കര്‍ പൊരിമറ്റത്തില്‍ ജ്യോതിഷ്(30) എന്നിവര്‍ക്കാണ് പരിേക്കറ്റത്.

തലയ്ക്കു സാരമായി പരിക്കേറ്റ ഇവരെ അടിമാലി താലൂക്കാശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബുധനാഴ്ച രാത്രി എട്ടുമണിയോടെ അടിമാലി സെന്‍ട്രല്‍ ജങ്ഷന് സമീപംവെച്ചാണ് സംഭവം. തട്ടുകടയില്‍നിന്ന് ഭക്ഷണം കഴിച്ച് പുറത്തേക്ക് ഇറങ്ങുമ്പോള്‍ ഇവരുടെ കൈ മുട്ടിയെന്നാരോപിച്ച് നാലോളംപേര്‍ ചേര്‍ന്ന് മര്‍ദിക്കുകയായിരുന്നു. അടിമാലി പോലീസ് കേസെടുത്തു.