പൂമാല: ഗവ. ട്രൈബല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ കായികമേളയോടനുബന്ധിച്ച് വിദ്യാര്‍ഥികളുടെ നേതൃത്വത്തില്‍ ബജ്ജി ഉണ്ടാക്കി വില്‍പ്പന നടത്തി. 'സഹജീവികളോട് കരുണ, നന്മയുടെ സഹായം' എന്ന പദ്ധതിയുടെ ഭാഗമായാണ് വ്യത്യസ്ത സേവനവുമായി വിദ്യാര്‍ത്ഥികള്‍ രംഗത്തെത്തിയത്.

ഇതില്‍നിന്ന് ലഭിക്കുന്ന തുക ഉപയോഗിച്ച് പൂമാലയിലെയും പരിസരങ്ങളിലെയും രോഗികളായ പാവപ്പെട്ടവരെ സഹായിക്കുകയാണ് ലക്ഷ്യം. സ്‌കൂളിലെ മാതൃഭൂമി വി.കെ.സി. നന്മ ക്ലബ്ബാണ് പദ്ധതിക്കു മുന്‍കൈയെടുത്തത്. ഹെഡ്മിസ്ട്രസ്-ഇന്‍ ചാര്‍ജ് ശീലത വി., നന്മ ക്ലബ്ബ് കോ-ഓര്‍ഡിനേറ്റര്‍ ദിവ്യാ ജോര്‍ജ് എന്നിവര്‍ നേതൃത്വം നല്‍കി.