അടിമാലി : താലൂക്ക് ആശുപത്രിയിലെ മലിനജലം ദേവിയാര്‍ പുഴയിലേക്ക് ഒഴുക്കുന്നു. അടിമാലി താലൂക്ക് ആശുപത്രിയില്‍ നിന്നുള്ള മലിനജലമാണ് യാതൊരുവിധ മാനദണ്ഡങ്ങളും പാലിക്കാതെ പുഴയിലേക്ക് തള്ളുന്നത്. ആശുപത്രിയുടെ മോര്‍ച്ചറിക്ക് പുറകിലുള്ള ഓട വഴിയാണ് ദേവിയാര്‍ പുഴയിലേക്ക് മലിനജലം തള്ളുന്നത്.
മാലിന്യ സംസ്‌ക്കരണത്തിനായി സര്‍ക്കാര്‍ ഫണ്ട് നല്‍കിയിട്ടുണ്ടെങ്കിലും ആശുപത്രി അധികതര്‍ വേണ്ട രീതിയില്‍ ഉപയോഗിച്ചിട്ടില്ലെന്ന് ആക്ഷേപം നിലനില്‍ക്കുന്നുണ്ട്.
നിലവില്‍ ഹരിത മിഷന്റെ സഹായത്തോടെ ദേവിയാര്‍ പുഴയില്‍ ശൂചീകരണ പ്രവര്‍ത്തനങ്ങള്‍ നടന്നുവരികയാണ്. അതിനിടയിലാണ് എല്ലാ മാനദണ്ഡങ്ങളും കാറ്റില്‍ പറത്തിയുള്ള ആശുപത്രി അധികൃതരുടെ നിയമലംഘനം. അടിമാലിയിലെയും സമീപ പ്രദേശങ്ങളിലെയും നിരവധി കുടുംബങ്ങളുടെ പ്രധാന കുടിവെള്ള സ്രോതസാണ് ദേവിയാര്‍ പുഴ.