ഓട്ടോറിക്ഷകളിലും ഇനി കാഷ്‌ലെസ്സായി ഇടപാട് നടത്താം...എങ്ങനെയെന്നോ

ഷോപ്പിങ്ങിനും ഭക്ഷണം കഴിക്കുന്നതിനുമെല്ലാം നമ്മള്‍ ക്രെഡിറ്റ് കാര്‍ഡുപയോഗിക്കാറുണ്ട്. ഇതേ ക്രെഡിറ്റ് കാര്‍ഡ് ഓട്ടോറിക്ഷകളിലും ഉപയോഗിക്കാവുന്ന ഒരു സംവിധാനം നിലവില്‍ വന്നിരിക്കുന്നു. അതും ഓട്ടോക്കാരുടെ സേവനങ്ങള്‍ക്ക് ഏറെ പേരുകേട്ട കോഴിക്കോട്ട്.

വെഹിക്കിള്‍ എസ്ടി എന്ന ആപ്പിലൂടെയാണ് ഡിജിറ്റല്‍ ഓട്ടോകള്‍ സേവനം നല്‍കുന്നത്. ആപ്പിലൂടെ ഓട്ടോ ബുക്ക് ചെയ്യുമ്പോള്‍ ജിപിഎസിലൂടെ യാത്രക്കാരന്‍ എവിടെയാണെന്ന് കണ്ടെത്തി  അയാള്‍ക്ക് ഏറ്റവും അടുത്തുള്ള ഓട്ടോ സവാരിക്കായെത്തും. ഉടന്‍ വേണ്ട യാത്രയ്ക്കോ അഡ്വാന്‍സായി ഓട്ടോ ബുക്ക് ചെയ്യാനോ ആപ്പില്‍ സംവിധാനമുണ്ട്. 

ജിപിഎസ് സംവിധാനത്തോടെ പ്രവര്‍ത്തിക്കുന്ന ഇത്തരം ഓട്ടോകളില്‍ തങ്ങള്‍ സഞ്ചരിക്കുന്നത് ഏതെല്ലാം വഴിയിലൂടെയാണെന്ന് യാത്രക്കാരന് മനസ്സിലാക്കുകയുമാവാം. യാത്രയില്‍ ഏതെങ്കിലും തരത്തിലുള്ള പ്രശ്നമുണ്ടാക്കുന്ന പക്ഷം വണ്ടിയിലെ ടാബില്‍ ഘടിപ്പിച്ച എമര്‍ജന്‍സി ബട്ടണ്‍ അമര്‍ത്തിയാല്‍ മതി. ഉടന്‍ പോലീസ് കണ്‍ട്രോള്‍ റൂമിലേക്ക് വിവരമെത്തും. സ്ത്രീകള്‍ക്കും രാത്രിയാത്രക്കാര്‍ക്കും തീര്‍ത്തും ഉപകാരപ്രദമാണ് ഈ സംവിധാനം. 

യാത്ര അവസാനിക്കുമ്പോള്‍ ക്രെഡിറ്റ് കാര്‍ഡ് വഴിയോ മൊബൈല്‍ ആപ്പ് വഴിയോ പണം കൈമാറാം. ഓട്ടോ ഡ്രൈവറുടെ പെരുമാറ്റം വിലയിരുത്തി യാത്രക്കാരന് അയാള്‍ക്ക് മാര്‍ക്കിടുകയുമാവാം.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Most Commented