
വിവരങ്ങള്‍ ചോര്‍ത്താന്‍ കഴിയില്ല
August 5, 2018, 10:53 PM IST
ഗൂഗിളിന്റെ ഭാഗത്തുനിന്നുണ്ടായ വീഴ്ച ഉയര്‍ത്തിക്കാട്ടി ആധാറിന്റെ സുരക്ഷയെപ്പറ്റി ആശങ്ക സൃഷ്ടിക്കുന്നതിന് പിന്നില്‍ സ്ഥാപിത താത്പര്യങ്ങളാണെന്ന് യുണിക് ഐഡന്റിഫിക്കേഷന്‍ അതോറിറ്റി ഓഫ് ഇന്ത്യ (യു.ഐ.ഡി.എ.ഐ). മൊബൈല്‍ ഫോണിന്റെ കോണ്ടാക്ട് ലിസ്റ്റില്‍ സേവ് ചെയ്തിട്ടുള്ള നമ്പര്‍ ഉപയോഗിച്ച് വിവരങ്ങള്‍ ചോര്‍ത്താന്‍ കഴിയില്ലെന്നും യു.ഐ.ഡി.എ.ഐ വ്യക്തമാക്കി. ആശങ്കപ്പെടാതെ ഫോണിലുള്ള പഴയ ഹെല്‍പ്പ് ലൈന്‍ നമ്പര്‍ ഡിലീറ്റുചെയ്ത് പുതിയ നമ്പര്‍ സേവ് ചെയ്താല്‍ മാത്രംമതി. കാലഹരണപ്പെട്ട ഒരു ഹൈല്‍പ്പ് ലൈന്‍ നമ്പര്‍ സേവ് ചെയ്തിരുന്നതുകൊണ്ട് ഒരു ദോഷവും സംഭവിക്കാനില്ല.