ഒന്നല്ല, ഒരുപാട് ഉപയോഗങ്ങളുണ്ട് ചാരം കൊണ്ട്. ചിലത് നോക്കാം.

1- വളം

നല്ലൊരു വളമാണ് ചാരം. മണ്ണിലെ അമ്ലാംശം നിയന്ത്രിച്ച് നിര്‍ത്താന്‍ ചാരം സഹായിക്കും. 70 ശതമാനം വരെയാണ് ചാരത്തില്‍ കാല്‍സ്യം കാര്‍ബണേറ്റ്  അടങ്ങിയിരിക്കുന്നത്.

2- കീടങ്ങളുടേയും ഒച്ചിന്റേയും ആക്രമണം ചെറുക്കാം

വീട്ടിലെ പൂന്തോട്ടത്തില്‍ ഒച്ചിന്റേയും കീടങ്ങളുടേയുമെല്ലാം ആക്രമണത്തില്‍ പൊറുതിമുട്ടിയിരിക്കുന്നവര്‍ക്ക് ആശ്രിയിക്കാവുന്ന ഒന്നാണ് ചാരം. ഓരോ ചെടികളുടേയും ചുവട്ടില്‍ വട്ടത്തില്‍ ചാരം വിതറിയാല്‍ ഒരു കീടം പോലും നിങ്ങളുടെ പൂന്തോട്ടത്തെ തൊട്ടുനോക്കുകപോലുമില്ല.

3- ഓയില്‍ കറ കളയാം

പലതരം എണ്ണ മൂലമുണ്ടാവുന്ന കറ കളയാനും ചാരം ബെസ്റ്റാണ്. വീട്ടില്‍ സിമന്റ്, ടാറിങ്ങിനുപയോഗിക്കുന്ന മഷി എന്നിവ കൊണ്ടുണ്ടാകുന്ന കറയും ചാരം ഉപയോഗിച്ച് കളയാം. ഇതിന് കറയുള്ള ഭാഗത്ത് അല്‍പ്പം ചാരം വിതറുകയും അത് നന്നായി പിടിക്കാനും അനുവദിക്കുക. അല്‍പ്പസമയത്തിന് ശേഷം ഒരു ചൂലുപയോഗിച്ച് നീക്കം ചെയ്യാം.

4- ദുര്‍ഗന്ധമകറ്റാം

വീട്ടിലെവിടെയെങ്കിലും ദുര്‍ഗന്ധമനുഭവപ്പെടുന്നുണ്ടെങ്കില്‍ ഒന്നും നോക്കേണ്ട ആ ഭാഗത്ത് ഒരു പാത്രത്തില്‍ അല്‍പ്പം ചാരം കൊണ്ടുവെച്ചാല്‍ മതി. പക്ഷേ ഒന്നോ രണ്ടോ ദിവസങ്ങള്‍ക്ക് ശേഷം ചാരം മാറ്റി പുതിയത് വെയ്ക്കണമെന്ന് മാത്രം.

5- പാത്രങ്ങള്‍ വൃത്തിയാക്കാം

പാത്രങ്ങള്‍ വൃത്തിയാക്കാന്‍ മുമ്പ് നമ്മുടെയൊക്കെ വീടുകളില്‍ സ്ഥിരമായി ഉപയോഗിച്ചിരുന്ന ഒന്നാണ് ചാരം. വിളക്കിലെ ക്ലാവ് നീക്കം ചെയ്യാനും പാത്രത്തിന്റെ തിളക്കം കൂട്ടാനും ചാരം അത്യുത്തമം തന്നെ.