പറഞ്ഞാൽ തീരില്ല മഞ്ഞൾ കൊണ്ടുള്ള ഉപയോഗങ്ങൾ.

ഇന്ത്യയില്‍ മിക്ക കറികളിലും മഞ്ഞള്‍ ഉപയോഗിക്കാറുണ്ട്. കറിയ്ക്ക് നല്ല നിറവും രുചിയും നല്‍കും എന്നതുകൊണ്ടാണിത്. അല്‍പ്പം മഞ്ഞള്‍ ചേര്‍ത്താല്‍ പനീര്‍ 12 ദിവസം വരെ കേടാവാതെയിരിക്കും. ഗുജറാത്തില്‍ നിന്നുള്ള ഒരു സംഘം ശാസ്ത്രജ്ഞര്‍ ഇക്കാര്യം തെളിയിച്ചിട്ടുള്ളതാണ്. 

മികച്ച ഒരു കീടനാശിനിയായും നമുക്ക് മഞ്ഞളിനെ ഉപയോഗപ്പെടുത്താവുന്നതാണ്. വീടിനുള്ളില്‍ കീടങ്ങള്‍ വരുന്ന ഭാഗത്ത് അല്‍പ്പം മഞ്ഞള്‍പ്പൊടി കലക്കി തളിച്ചാല്‍ മാത്രം മതി. മുഖസൗന്ദര്യം വര്‍ധിപ്പിക്കാന്‍ മഞ്ഞള്‍ ഉത്തമമാണ്. മഞ്ഞള്‍ ചേര്‍ത്ത് ചായയുണ്ടാക്കി കുടിക്കുന്നത് ആയുര്‍ദൈര്‍ഘ്യം വര്‍ധിപ്പിക്കുമെന്ന് കണ്ടെത്തിയിട്ടുണ്ട്. നാല് കപ്പ് ചൂടുവെള്ളത്തിലേക്ക് ഒരു ടീസ്പൂണ്‍ മഞ്ഞള്‍പ്പൊടിയിട്ട് ചെറുതീയില്‍ 10 മിനിറ്റ് തിളപ്പിക്കുക. കുറച്ച് തേനും ചേര്‍ത്ത് കഴിക്കുക.

ഇറച്ചിയില്‍ മഞ്ഞള്‍ ചേര്‍ക്കുന്നത് കാന്‍സര്‍ ഇല്ലാതാക്കാൻ സഹായിക്കുമെന്നും പറയുന്നു.