കൊതുകു ശല്യം രൂക്ഷമാവുമ്പോള്‍ മിക്കപ്പോഴും നാം അഭയം പ്രാപിക്കുന്നത് ഏതെങ്കിലും ക്രീമിലോ, കൊതുകുതിരിയിലോ മറ്റു വാങ്ങാന്‍ കിട്ടുന്ന 'കൊതുകിനെ കൊല്ലല്‍' രീതികളിലോ ആയിരിക്കും. ഇവ ആരോഗ്യത്തിന് നല്ലതല്ലെന്ന് അറിഞ്ഞുകൊണ്ട് തന്നെയാണ് ഉപയോഗം. രാസവസ്തുക്കളടിച്ച് ചത്താലും വേണ്ടില്ല കൊതുകു കടി സഹിക്കാന്‍ വയ്യ എന്നതാണ് നമ്മുടെ ലൈന്‍
ഒരല്‍പം ശ്രദ്ധിച്ചാല്‍ കൊതുകിനെ വീട്ടില്‍ നിന്ന് മാത്രമല്ല ആ ഏരിയയില്‍ നിന്ന് തന്നെ പുറത്താക്കാം. അതിനായി ഇതാ ചില പൊടിക്കൈകള്‍. പരീക്ഷിച്ച് നോക്കൂ
- പച്ചക്കര്‍പ്പൂരം വീടിനകത്ത് 15 - 20 മിനിറ്റ് കത്തിച്ചു വെയ്ക്കാം.കൊതുകു ശല്യം ഉണ്ടാവില്ല
- കര്‍പ്പൂരത്തിനൊപ്പം അല്‍പം ആര്യവേപ്പില കൂടി ഉണക്കി കത്തിച്ചാല്‍ കൊതുക് വരില്ല
- വേപ്പെണ്ണ നേര്‍പ്പിച്ച് മുറിയില്‍ സ്‌പ്രേ ചെയ്യാം
- ഉള്ളിത്തണ്ട് അല്‍പം ഉണക്കി കത്തിച്ചാല്‍ കൊതുക് മാത്രമല്ല മറ്റ് ജീവികളും പറ പറക്കും
- അല്‍പം കാപ്പിപ്പൊടി മുറിയില്‍ മണം പരത്തക്ക രീതിയില്‍
എടുത്ത് തുറന്ന വെച്ചാല്‍ കൊതുക് അടുക്കില്ല - മുറിയില്‍ അല്‍പം യൂക്കാലിപ്റ്റസ് ഓയില്‍ മണം വരത്തക്ക രീതിയില്‍ വച്ചു നോക്കൂ
- തുളസിയില പുകയ്ക്കുകയോ മുറിയില്‍ വെയ്ക്കുകയോ ചെയ്യാം മുറ്റത്ത് തുളസി പടര്‍ന്ന് പിടിച്ചു കിടക്കുന്നുണ്ടെങ്കില്‍ വെട്ടിക്കളയണ്ട. കൊതുക് വരില്ല
- പപ്പായ തണ്ടില്‍ മെഴുക് ഉരുക്കിയൊഴിച്ച് തയാറാക്കുന്ന മെഴുകു തിരിയും, അതേപോലെ പപ്പായയുടെ ഇല ഉപയോഗിച്ച് തയാറാക്കുന്ന നീരും കൊതുക് നിവാരണ ഉപാധിയാണ്. ഈ നീര് ലാര്‍വകള്‍ ഉള്ള വെള്ളത്തില്‍ ഒഴിച്ചാല്‍ അവ നശിക്കും
- പുതിന ഇലയും കര്‍പ്പൂരവും കത്തിക്കാം. ഇഞ്ചപ്പുല്ലും കൊതുകിനെ തുരത്താനുള്ള ഫലപ്രദമായ മാര്‍ഗങ്ങളിലൊന്നാണ്.
- കുന്തിരിക്കം പുകച്ചാല്‍ കൊതുകിനെ തുരത്താം. ഇനി കുന്തിരിക്കം കിട്ടിയില്ലെങ്കില്‍ ശീമക്കൊന്ന ഇലയും ചകിരിയും മുറ്റത്ത് കത്തിച്ച് അല്‍പനേരം പുകച്ചു നോക്കൂ
- വെളുത്തുള്ളിയുടെ മണം കൊതുകിനെ തുരത്താനുള്ള നല്ലൊരു മാര്‍ഗമാണ്. വെളുത്തുള്ളി മുറിയില്‍ ചതച്ചിടുകയോ തൊലി കത്തിക്കുകയോ ചെയ്യാം
- നാരങ്ങയും ഗ്രാമ്പൂവും കറുവപ്പട്ടയും ഇട്ട് നന്നായി തിളപ്പിച്ച വെള്ളം തണുത്തതിന് ശേഷം റൂമില്‍ സ്്രേപ ചെയ്താല്‍ കൊതുകു ശല്യം ഉണ്ടാവില്ല
- ശരീരത്തിന്റെ ചൂടും വിയര്‍പ്പും കൊതുകിന് തിരിച്ചറിയാം .നന്നായി വിയര്‍ക്കുന്നവരും കൊഴുപ്പ്് കൂടുതലുളളവരും കൊതുകിന്റെ നോട്ടപ്പുള്ളികളായിരിക്കും. വിയര്‍പ്പ് ഗന്ധമകറ്റാന്‍ തുളസി ഇട്ട വെള്ളത്തില്‍ കുളിക്കുന്നത് ശീലമാക്കാം. വറുത്തതും പൊരിച്ചതുമൊക്കെ കൂടുതല്‍ കഴിക്കുമ്പോള്‍ കൊതുകിന്റെ മൂളല്‍ ഓര്‍ത്താല്‍ മതി
- കെട്ടിക്കിടക്കുന്ന വെള്ളത്തിലാണ് കൊതുകു മുട്ടയിടുന്നത്. ചുറ്റുവട്ടത്ത് ഇത്തരം സാഹചര്യമുണ്ടെങ്കില്‍ ഒഴിവാക്കാം. ഇവിടങ്ങളില്‍ മുട്ട വളരാതിരിക്കാന്‍ ഡി ഡി റ്റി,പോലുള്ള രാസപദാര്‍ഥങ്ങള്‍ തളിക്കാം
- മഴക്കാലത്ത് കൈകളും കാലുകളും മൂടുന്ന തരത്തിലുള്ള വസ്ത്രങ്ങള്‍ ഉപയോഗിക്കാം