വിശേഷാവസരങ്ങളിലെല്ലാം ബ്യൂട്ടിപാര്‍ലറിലേക്കോടുന്നവരോട്... പ്രകൃതി ദത്തമായി ലഭിക്കുന്ന വസ്തുക്കളാണ് സ്ഥായിയായ സൗന്ദര്യ സംരക്ഷണ ഏറ്റവും നല്ല മാര്‍ഗം. ഇവയെല്ലാം എളുപ്പത്തില്‍ ഉണ്ടാക്കാമെന്നത് മാത്രമല്ല കാര്യം. വില തുച്ഛവും ഗുണം മിച്ചവുമാവുമാണെന്നത് കൂടിയാണ്.

ഒരു കിടില്‍ ഫേഷ്യല്‍ വീട്ടില്‍ തന്നെ ഉണ്ടാക്കിയാലോ


ഘട്ടം 1 - ക്ലെന്‍സിങ്

ഏത് ഫെയ്സ് പാക്ക് ഇടുന്നതിന് മുന്‍പും മുഖം നന്നായി വൃത്തിയാക്കേണ്ടതായുണ്ട്.ഇതിന് വെള്ളം മാത്രം ഉപയോഗിച്ചാല്‍ പോര.ഏറ്റവും നല്ല നാച്ചുറല്‍ ക്ലന്‍സറിലൊന്നാണ് പാല്‍.അത്യാവശ്യം കട്ടിയുള്ള പാലില്‍ പഞ്ഞി മുക്കി മുഖം നന്നായി തുടയ്ക്കുക.പാലിലെ ലാക്ടിക് ആസിഡ് മുഖത്തെ പാടുകളകറ്റാനും കരുവാളിപ്പ് മാറ്റാനും സഹായിക്കുന്നു. (കരുവാളിപ്പ് കളയാന്‍ ഒന്നിടവിട്ട ദിവസങ്ങളില്‍ ചെയ്യാവുന്ന മാര്‍ഗം കൂടിയാണിത്).പത്ത് മിനിറ്റ് മുഖത്ത് പിടിപ്പിച്ചതിന് ശേഷം കഴുകിക്കളയാം 

( മുട്ടവെള്ള ഉപയോഗിക്കുന്നതും ക്ലന്‍സിങിന് നല്ലതാണ് ) 

ഘട്ടം 2 - സ്‌ക്രബിങ് 

അടുത്ത ഘട്ടം ചര്‍മത്തിലെ മൃതകോശങ്ങളെയും, ബ്ലാക്ക് ഹെഡ്‌സ്,വൈറ്റ് ഹെഡ്സ് എന്നിവ കളയുകയാണ്. സാധാരണ പാര്‍ലറുകളില്‍ ഉപയാഗിക്കുന്ന സ്‌ക്രബിങ് ക്രീമുകള്‍ സ്ഥിരമായി ഉപയോഗിക്കുന്നത് ചര്‍മത്തിന്റെ മൃദുത്വം കളയാന്‍ കാരണമാവുന്നുണ്ട്.

ഒരു ടേബിള്‍ സ്പൂണ്‍ പഞ്ചസാര, ഒരു ടേബിള്‍ സ്പൂണ്‍ നാരങ്ങനീര് ,ഒരു ടേബിള്‍ സ്പൂണ്‍ തേന്‍ എന്നിവ നന്നായി മിക്‌സ് ചെയ്ത് മുഖത്ത് പുരട്ടുക.കൈ കൊണ്ട് മൃദുവായി അഞ്ച് മിനിറ്റ് ഉരച്ചതിന് ശേഷം കഴുകിക്കളയാം 

honey

ഘട്ടം 3 - സ്റ്റീമിങ്

വൃത്തിയുള്ള ഒരു ടവ്വല്‍ ചുടുവെള്ളത്തില്‍ മുക്കി മുഖം നന്നായി തുടയ്ക്കുക.രണ്ട് മിനിറ്റ് ഈ പ്രക്രിയ തുടരാം.

ഘട്ടം 4 - ഫെയ്‌സ്പാക്ക് 

ഏറ്റവും അവസാനത്തെ പ്രക്രിയയ്ക്കുള്ള മുന്നൊരുക്കമാണ് ആദ്യ മൂന്ന് ഘട്ടങ്ങളില്‍ നാം ചെയ്തത്.ഇനിയാണ് ഏറ്റവും പ്രധാനപ്പെട്ട ഭാഗം.ഇതിനായി നമുക്കൊരു ഫെയ്‌സ് പാക്ക് തയ്യാറാക്കണം 

നല്ല കട്ടത്തൈര് - 1 ടേബിള്‍ സ്പൂണ്‍
മഞ്ഞള്‍ പൊടി  -  അര ടേബിള്‍ സ്പൂണ്‍
വെളിച്ചെണ്ണ        -  1 ടേബിള്‍ സ്പൂണ്‍
നാരങ്ങനീര്        -  1 ടേബിള്‍ സ്പൂണ്‍
തേന്‍                      -  1 ടേബിള്‍ സ്പൂണ്‍

ഇവ നന്നായി മിക്‌സ് ചെയ്ത് മുഖത്ത്  മസാജ് ചെയ്യുക. 15- 20 മിനിട്ടിന് ശേഷം കഴുകിക്കളയാം

facial

മുഖത്തോടൊപ്പം കഴുത്തും ചെയിതിട്ടില്ലെങ്കില്‍ നിറ വ്യത്യാസം പ്രകടമായി കാണാന്‍ സാധിക്കും.അത് കൂടി ശ്രദ്ധിക്കുമല്ലോ