മഴക്കാലമെത്തിയതോടെ ചുമയും കഫക്കെട്ടും നിങ്ങളെ അലട്ടാൻ തുടങ്ങിയോ? എങ്കിൽ വിഷമിക്കണ്ട. ചെറുതേൻ കൊണ്ട് ചില മാർഗങ്ങളുണ്ട്. പരീക്ഷിച്ചു നോക്കൂ.
മനുഷ്യനെ അലട്ടുന്ന പല ആരോഗ്യപ്രശ്നങ്ങള്‍ക്കുമുള്ള പരിഹാരമാണ് ചെറുതേന്‍
ജലദോഷം, തൊണ്ടവേദന, ചുമ, കഫക്കെട്ട് എന്നിവയ്ക്ക് താഴെ പറയുന്ന രീതിയില്‍ ചെറുതേന്‍ കഴിക്കുന്നത് ഉത്തമമാണ്.
1. ചെറുതേന്‍ തിപ്പലിപ്പൊടിയില്‍ ചാലിച്ച് കഴിക്കുക.
2. തുളസിയിലയിട്ടു തിളപ്പിച്ചാറിയ ഒരു ഗ്ലാസ് വെള്ളത്തില്‍ രണ്ട് സ്പൂണ്‍ ചെറുതേന്‍ ചേര്‍ത്ത് കഴിക്കുക
3. ആടലോടകത്തിന്റെ ഇല പിഴിഞ്ഞ നീരില്‍ പത്ത് കുരുമുളക് പൊടിച്ചതും ചെറുതേനും ചേര്‍ത്ത് കഴിച്ചാല്‍ വിട്ടുമാറാത്ത ചുമ ശമിക്കും.
4.ചുവന്നുള്ളി സമം ചെറുതേനില്‍ ചേര്‍ത്ത് കഴിച്ചാല്‍ കഫത്തിന്റെ ശല്യം ഒഴിവാകും. ചുമയ്ക്ക് ശമനം കിട്ടും.
5. പതിനാറ് ടേബിള്‍ സ്പൂണ്‍ ചെറുതേനില്‍ കാല് ടീസ്പൂണ്‍ കറുവപ്പട്ട പൊടി ചേര്‍ത്ത് ഒരു നേരം വീതം മൂന്ന് ദിവസം കഴിക്കുക.
6. തുളസി, ഇഞ്ചി, ചുവന്നുള്ളി എന്നിവയുടെ നീര് സമം ചെറുതേന്‍ ചേര്‍ത്ത് കഴിക്കുക
7. വയമ്പ് ചെറുതേനില്‍ അരച്ച് രണ്ടു നേരം സേവിക്കുക
8. ചെറുതേനും നെയ്യും കുരുമുളക് പൊടിച്ചതും ചേര്‍ത്ത് കഴിച്ചാല്‍ ചുമയ്ക്ക് ആശ്വാസം ലഭിക്കും
10. ചുക്കും ജീരകവും സമം ഉണക്കിപ്പൊടിച്ച് ചെറുതേനില്‍ ചേര്‍ത്ത് കഴിക്കുക.
11. കടുക്ക ചെറുതേനില്‍ ചാലിച്ച് കഴിക്കുക
(കടപ്പാട് : ഫാം ഇന്‍ഫര്‍മേഷന്‍ ബ്യൂറോ)