കാല്‍ വിണ്ടുകീറി സുന്ദരമായ പാദങ്ങള്‍ ചീത്തയാവുന്നുണ്ടോ? എങ്കില്‍ ദാ വീട്ടില്‍ തന്നെ എളുപ്പത്തില്‍ ചെയ്യാവുന്ന ചില നുറുങ്ങു വിദ്യകള്‍.

  • വേപ്പിലയും പച്ചമഞ്ഞളും തൈരില്‍ അരച്ച് പുരട്ടിയാല്‍ വിണ്ടുകീറല്‍ ചെറുക്കാം
  • താമരയില കരിച്ച് വെളിച്ചെണ്ണയില്‍ ചാലിച്ച് പുരട്ടുക
  • പശുവിന്‍ നെയ്യ്, ആവണക്കണ്ണ,മഞ്ഞള്‍പൊടി എന്നിവ കുഴച്ച് അല്‍പം ചൂടാക്കി കാലില്‍ പുരട്ടി 2 മണിക്കൂര്‍ കഴിഞ്ഞ് കഴുകിക്കളയാം
  • മൈലാഞ്ചി അരച്ച് കാലിലിടുന്നതും വിണ്ടുകീറല്‍ തടയാന്‍ ഉത്തമമാണ് 
  • ഇളം ചൂടുവെള്ളത്തില്‍ ബേക്കിങ് സോഡ,ഉപ്പ് എന്നിവ ഇട്ട് കാല്‍ പതിഞ്ച് മിനിട്ട് മുക്കിവെക്കുക.ഒരുമാസക്കാലം ചെയ്തു നോക്കൂ.ഫലം അനുഭവിച്ചറിയാം 
  • പ്യൂമിക് സ്റ്റോണ്‍ ഉപയോഗിച്ച് കുളിക്കുന്ന സമയത്ത് ആഴ്ചയിലൊരിക്കല്‍ കാല്‍ ഉരയ്ക്കുന്നതും നല്ലതാണ് 
  • കാല്‍ വെളിച്ചെണ്ണയോ എണ്ണയോ ഉപയോഗിച്ച് മസാജ് ചെയ്യുന്നതും പാദത്തിന് വളരെ നല്ലതാണ്