സംസ്ഥാനത്ത് ചൂട് 30 മുതൽ 36 ഡിഗ്രി സെൽഷ്യസ് വരെയെത്തി. ചൂടുകൂടിയതോടെ ശരീരത്തിലെ ജലാംശം മുഴുവൻ നഷ്ടപ്പെടുന്ന സമയമാണിത്. ഇതിന് നല്ല മുൻകരുതൽ വേണം. 

 • രാവിലെ 11 മുതൽ വൈകിട്ട് മൂന്നുവരെ കാൽനടയാത്ര പരമാവധി ഒഴിവാക്കുക. ഈസമയം പുറത്തിറങ്ങുമ്പോൾ കുട കരുതണം. ഇടയ്ക്ക് തണലിൽ വിശ്രമിക്കുന്നതും നന്ന്.
   
 • 12 മണിക്കും രണ്ടുമണിക്കുമിടയിലാണ് ചൂട് ഏറ്റവും കൂടുതൽ. ഈസമയം ഇരുചക്രവാഹനം ഒഴിവാക്കുന്നത് നന്ന്. ഹെൽമെറ്റിനൊപ്പം കൈയുറയും ഉപയോഗിക്കാം.
   
 • പുറത്തിറങ്ങുമ്പോൾ നൈലോൺ, പോളിസ്റ്റർ വസ്ത്രങ്ങൾ ഒഴിവാക്കാം. അയഞ്ഞ പരുത്തി വസ്ത്രങ്ങൾ ഉപയോഗിക്കുക.
   
 • നിറപ്പകിട്ടാർന്ന വസ്ത്രങ്ങൾ ചൂടുകൂട്ടും. കനംകുറഞ്ഞ വസ്ത്രം തിരഞ്ഞെടുക്കുക.
   
 • സൂര്യപ്രകാശത്തിൽനിന്നുള്ള അലർജിരോഗങ്ങളിൽനിന്ന്  രക്ഷപ്പെടാൻ കൈ പരമാവധി മൂടിയ വേഷം അഭികാമ്യം.