മാതാപിതാക്കളുടെ കണ്ണിലെ കൃഷ്ണ മണികളാണ് ഓരോ കുഞ്ഞും.അവരുടെ ഓരോ വളര്‍ച്ചയും കരുതലോടെയാണ് അച്ഛനമ്മമാര്‍ നോക്കിക്കാണുക. കുഞ്ഞുങ്ങളുടെ കണ്ണുകള്‍ക്കും വേണം ശ്രദ്ധയും പരിചരണവും. ചില കാര്യങ്ങള്‍ ശ്രദ്ധിക്കുന്നത് അവരുടെ ആരോഗ്യത്തിന് എക്കാലവും സഹായകമാവും
- അര മണിക്കൂറില്‍ കൂടുതല്‍ തുടര്‍ച്ചയായി കുഞ്ഞുങ്ങളെ ടിവി , മൊബൈല്‍, ഗെയിം എന്നിവ അനുവദിക്കാതിരിക്കുക.
- ചൂടുകാലമല്ലേ..വെയിലത്ത് പുറത്തിറങ്ങുമ്പോള്‍ സണ്‍ഗ്ലാസോ കുടയോ എടുക്കാം
- ഇടക്കിടെ നല്ല പച്ച വെള്ളത്തില്‍ കണ്ണുകള്‍ കഴുകി ശീലിപ്പിക്കാം
- കണ്ണില്‍ കരട് പോയാല്‍ തിരുമ്മാതിരിക്കാന്‍ പഠിപ്പിക്കാം
- ഇലക്കറികളും പച്ചക്കറികളും ദിനവും ആഹാരശീലത്തില്‍ ഉള്‍പ്പെടുത്താം
- നിറങ്ങളുളള പച്ചക്കറികളും കഴിച്ച് ശീലിപ്പിക്കാം
- കുഞ്ഞുങ്ങള്‍ക്ക് കളിപ്പാട്ടം നല്‍കുമ്പോള്‍ ഒരല്‍പം കരുതലാവാം.
- പൊട്ടുന്നതോ അറ്റം മൂര്‍ച്ചയുള്ളതോ അപകടമുണ്ടാക്കുന്നതോ ആയ കളിപ്പാട്ടങ്ങള്‍ കണ്ണിന് അപകടമുണ്ടാക്കാം
- കുട്ടികള്‍ ശല്യപ്പെടുത്തുമ്പോള്‍ കമ്പ്യൂട്ടറോ വീഡിയോ ഗെയിമോ വച്ചു കൊടുക്കാതെ പുറത്തേക്ക് വിടാം. കുട്ടികള്‍ ഓടിക്കളിക്കട്ടെ
- വര്‍ഷത്തിലൊരിക്കലെങ്കിലും കാഴ്ച പരിശോധന ശീലമാക്കാം
- കുട്ടികളെ കണ്ണെഴുതിക്കല്‍ നമുക്ക് പൊതുവിലുള്ള ശീലമാണ് .എന്നാല്‍ ഉപയോഗിക്കുന്ന കണ്‍മഷി പുറത്ത് നിന്ന് വാങ്ങാതെ വീട്ടില്‍ തന്നെ ഉണ്ടാക്കുന്നതാണ് കുഞ്ഞുങ്ങളുടെ കണ്ണുകള്‍ക്ക് ഉചിതം
- കുട്ടികള്‍ക്ക് കിട്ടത്തക്ക വിധത്തില്‍ സ്‌പ്രേകളോ മറ്റു കെമിക്കലോ വെക്കാതിരിക്കാന്‍ ശ്രദ്ധിക്കുക