വാഹനങ്ങളുടെ പ്രധാന അവയവങ്ങളിലെന്നാണ് ബാറ്ററികള്‍. കൃത്യമായ പരിചരണം ബാറ്ററികള്‍ക്കു നല്‍കിയില്ലെങ്കില്‍ വാഹനം പണിമുടക്കുമെന്ന് ഉറപ്പ്. വാഹനങ്ങളുടെ ഇഗ്‌നീഷ്യന്‍ സംവിധാനം, സ്റ്റാര്‍ട്ടര്‍ മോട്ടോര്‍, ലൈറ്റ്, ഹോണ്‍ തുടങ്ങി എല്ലാത്തിലേയ്ക്കും വൈദ്യുതി എത്തിക്കുന്നത് ഈ ബാറ്ററികളാണ്. അതുകൊണ്ടുതന്നെ കൃത്യമായ പരിചരണം ബാറ്ററികള്‍ക്ക് അനിവാര്യമാണ്.
- ബാറ്ററി ടെര്‍മിനലുകള്‍ എപ്പോഴും വൃത്തിയാക്കി പെട്രോളിയം ജെല്ലി പുരട്ടുന്നത് തുരുമ്പിനെ തടയും.
- ലൈറ്റ് ഓണ്‍ ചെയ്തുകൊണ്ട് വാഹനങ്ങള്‍ക്ക് സ്റ്റാര്‍ട്ട് ചെയ്യരുത്. ബാറ്ററികളുടെ ആയുസ്സ് കുറയാന്‍ ഇത് കാരണമായേക്കാം.
- ബാറ്ററികളിലെ വോള്‍ട്ടേജ് നിലനിര്‍ത്തുന്ന പ്രധാന ഘടമാണ് ആസിഡ്, ഇലക്ട്രോലൈറ്റിലെ ആസിഡിന്റെ അളവ് രണ്ടു മാസം കൂടുമ്പോള്‍ പരിശോധിക്കുന്നത് ഉത്തമമാണ്.
- ബാറ്ററി അടപ്പുകള്‍ നന്നായി അടഞ്ഞിരിക്കണം.
- ബാറ്ററി മേല്‍ഭാഗം എപ്പോഴും വൃത്തിയാക്കി സൂക്ഷിക്കണം. വെള്ളമുപയോഗിച്ച് വൃത്തിയാക്കാം, അടപ്പുകള്‍ നന്നായി അടഞ്ഞിരിക്കുന്നെന്ന് ഉറപ്പുവരുത്തണം.
- മാസത്തില്‍ ഒരിക്കലെങ്കിലും ബാറ്ററിയിലെ ഇലക്ട്രോലൈറ്റ് ലെവല്‍ പരിശോധിച്ച് അളവ് ഉറപ്പുവരുത്തണം. പുതിയ ബാറ്ററിയല്ലെങ്കില്‍ രണ്ടാഴ്ച കൂടുമ്പോഴുള്ള പരിശോധനയും ഉത്തമം.
- കേബിള്‍ കണക്ഷന്‍ വൃത്തിയുള്ളതായിരിക്കണം. വൃത്തിയില്ലാത്ത കബിളുകള്‍ വൈദ്യുതി പ്രവാഹം തടസ്സപ്പെടുത്തുകയും അത് സ്റ്റാര്‍ട്ടിങ് ട്രബിളിനു കാരണാമാകുകയും ചെയ്യും.
- ബാറ്ററി നന്നായി ഉറപ്പിച്ചിരിക്കണം, ഇല്ലെങ്കില്‍ വാഹനം ഓടുമ്പോഴുണ്ടാകുന്ന ഇളക്കങ്ങള്‍ കേബിളിന്റെ ഇന്‍സുലേഷന് തേയ്മാനം ഉണ്ടാക്കി ഷോര്‍ട്ട് സര്‍ക്യൂട്ടിനിടയാക്കും.