കാലുകളെ വിഭജിക്കുന്നതിനാല്‍ വിഭക്തം, മുന്നോട്ട് കുനിയുന്നതിനാല്‍ പശ്ചിമോത്താനം, നല്ല വഴക്കം വേണ്ടി ആസനമാണിത്. 

ചെയ്യേണ്ട വിധം കാല്‍ നീട്ടിയിരിക്കുക. കാലുകള്‍ തമ്മില്‍ അകത്തുക, കഴിയുന്നത്രയും അകത്തുക. ശ്വാസം വിട്ടുകൊണ്ട് മുന്നോട്ട് കുനിയുക. നെഞ്ചു ചുമലും നിലത്ത് പതിയണം. താടി നിലത്ത് പതിച്ച് മുന്നോട്ടുനോക്കണം. കൈകള്‍ കൊണ്ട് അതത് കാലിന്റെ പെരുവിരല്‍ പിടിക്കണം. കാല്‍പ്പത്തികള്‍ ഭൂമിക്ക് കുത്തനെയാണിരിക്കുന്നത്. അല്‍പസമയം സ്ഥിതിയില്‍ ഇരുന്ന ശേഷം ശ്വാസമെടുത്ത് കൊണ്ട് തിരിച്ചുവരിക.

ഗുണങ്ങള്‍: പിന്‍തുട ഞരമ്പുകള്‍ക്ക് വലിവു കിട്ടും. അരക്കെട്ടിന്റെ ഭാഗത്ത് നല്ല രക്തപ്രവാഹം ലഭിക്കും. ഹെര്‍ണി വര്‍ധിക്കാതിരിക്കാനും സുഖമാകാനും ഉപകരിക്കും. സ്ത്രീകള്‍ക്ക് ആര്‍ത്തവം ക്രമത്തിലാവാനും ഈ യോഗാഭ്യാസമുറ നല്ലതാണ്. 

വിവരങ്ങള്‍ക്ക് കടപ്പാട്: കൈതപ്രം വാസുദേവന്‍ നമ്പൂതിരി (എളമക്കര പതഞ്ജലി യോഗ ട്രെയിനിങ് ആന്റ് റിസേര്‍ച്ച് സെന്റര്‍ അധ്യക്ഷന്‍)