രീചി എന്നത് സൂര്യന്റെ പേരാണ്. ഒരു മഹര്‍ഷിയുടെ പേരും ആണ്. സൂര്യരശ്മിക്കും മരീചി എന്ന് പറയും. ഇരുന്നുകൊണ്ടുള്ള ആസനമാണിത്.കുറച്ച് ബുദ്ധിമുട്ടുള്ളതും. 

മരീച്യാസനം ചെയ്യുന്ന വിധം

കാല്‍നീട്ടിയിരിക്കുക. ഇടതുകാല്‍പ്പത്തി വലത്തു തുടയോട് ചേര്‍ത്ത് മൂലഭാഗത്ത് ചേര്‍ക്കുക. മടക്കിയ ഇടുതുകാല്‍ ചേര്‍ന്നിരിക്കും. ഇടതുതോള്‍ മുന്നോട്ട് കൊണ്ടുവന്ന് ഇടതുകൈ ഇടത് കാലിനെ ചുറ്റുക. വലത് കൈ പിന്നിലൂടെയെടുത്ത് ഇടത് കൈ കൊണ്ട് വലത് മണികണ്ടത്തില്‍ പിടിക്കുക. 

ശ്വാസം വിട്ടുകൊണ്ട് മുന്നോട്ട് കുനിയുക. നെറ്റി മുന്നില്‍ നിവര്‍ത്തി വെച്ചിട്ടുള്ള വലതുമുട്ടില്‍ ചേര്‍ക്കുക. പിന്നേയും വലിഞ്ഞ് താടി മുട്ടില്‍ ചേര്‍ക്കാന്‍ നോക്കുക. 20-30 സെക്കന്റ് നിന്ന ശേഷം തിരിച്ചുവന്ന മറുകാലില്‍ ആവര്‍ത്തിക്കുക. 

ഗുണങ്ങള്‍

വയറിന് നല്ല സങ്കോചം ലഭിക്കുന്നതുകൊണ്ട് ഉദരാവയവങ്ങള്‍ ബലപ്പെട്ടും വഴക്കപ്പെട്ടും കഴുത്തിലെ പേശികള്‍ക്ക് നല്ല വലിവ് ലഭിക്കും. ശ്വാസകോശത്തിനും വലിവും ലഭിക്കും. അരക്കെട്ടിന് നല്ല ആയാസം ലഭിക്കും.