ത്മാസനത്തിലിരുന്നു ചെയ്യേണ്ട ആസനമാണിത്. താരതമ്യേനെ സരളവുമാണ്. മറ്റ് ആസനങ്ങള്‍ ചെയ്തശേഷമാണ് മിക്കവാറും ഇത് ചെയ്യുക. 

ചെയ്യുന്ന വിധം
കാല് നീട്ടിയിരിക്കുക, വലതുകാല്‍ മടക്കി ഇടതുതുടയില്‍ മലര്‍ത്തിവയ്ക്കുക. ഇടതുകാല്‍ വലത് തുടമേലും ഇപ്പോള്‍ പത്മാസനമായി. കൈകള്‍ പിന്നിലെടുക്കുക. വലതുമുഷ്ടി ചുരുട്ടിയിരിക്കും. ഇടതുകൈ കൊണ്ട് വലതുമണിബന്ധത്തില്‍ പിടിക്കുക. ശ്വാസം വിട്ടുകൊണ്ട് മുന്നോട്ട് നോക്കിക്കൊണ്ട് കുനിയുക. അരക്കെട്ടാണ് മടങ്ങേണ്ടത്. വയറ് പിണച്ച കാലില്‍ അമര്‍ന്നിരിക്കും. തല നിലത്ത് മുട്ടിക്കുക. പിന്നെയും അമര്‍ന്ന് താടി നിലത്ത് പതിക്കാന്‍ ശ്രമിക്കുക. 10-15 സെക്കന്റ് അവിടെ സ്ഥിതി ചെയ്തശേഷം ശ്വാസം എടുത്തുകൊണ്ട് തിരിച്ചുവരിക. അഭ്യാസിക്ക് 3.4 മിനിട്ട് നില്‍ക്കാം. 

ഗുണങ്ങള്‍
ഉദരപേശികള്‍ ദൃഢമായി തീരും. അതിന്റെ ആകൃതി ശരിയാവും. ഉദരത്തിലെ അവയവങ്ങള്‍ക്ക് തടവല്‍ സുഖം ലഭിക്കും. മലബന്ധന്ധനത്തിന് ശമനമുണ്ടാകും.