പത്മാസനത്തിലിരുന്ന് ചെയ്യുന്ന ആസനമാണിത്. പത്മാസനം ചെയ്ത് പ്രവീണ്യമുള്ലവര്‍ക്ക് ചെയ്യാന്‍ ഏറെ ലളിതവും സരളവുമാണ് ഈ തോലാംഗുലാസനം. 

തോലാംഗുലാസനം ചെയ്യുന്ന വിധം

കാലുനീട്ടിയിരിക്കുക. വലതുകാല്‍ മടക്കി ഇടതു തുടയില്‍ കാല്‍പ്പത്തി മലര്‍ന്ന രീതിയില്‍ വയ്ക്കുക. ഇടതുകാല്‍ വലതു തുടയിലും -ഇത് പത്മാസനം. കൈകള്‍ പിന്നില്‍ അരക്കെട്ടിന് സമീപം ചേര്‍ക്കുക. കൈമുട്ടിന്റെ സഹായത്തോടെ ശ്വാസമെടുത്തുകൊണ്ട് പിന്നോട്ടു മലരുക. കാലുകള്‍ പിണഞ്ഞുതന്നെ. കൈമുട്ടുകള്‍ നിലത്തുകുത്തിയ അവസ്ഥയിലും മുന്‍കൈത്തണ്ട നിലത്തു പതിഞ്ഞുമിരിക്കും.പൃഷ്ഠം നിലത്ത് പതിഞ്ഞിരിക്കും. ശരീരവും കാലുകളും ഉയര്‍ന്നിരിക്കും. ഒരു പരന്ന 'ഢ' ആകൃതി. ദൃഷ്ടി മുന്നോട്ട്.

ഗുണങ്ങള്‍

വയറിലെ പേശികള്‍ക്ക് നല്ല വലിവു കിട്ടും. ശരീരത്തിന് ലാഘവമുണ്ടാകും. നട്ടെല്ലിനും തുടയിലെ പേശികള്‍ക്കും ബലമേകും. മനസ്സിന് ഏകാഗ്രത ലഭിക്കും.

എളമക്കര പതഞ്ജലി യോഗ ട്രെയ്നിങ് ആന്‍ഡ് റിസര്‍ച്ച് സെന്റര്‍ അധ്യക്ഷനാണ് ലേഖകന്‍.