യോഗ ആരോഗ്യസംരക്ഷണത്തിന് വളരെ നല്ലതാണെന്ന് കാലങ്ങളായി കേൾക്കുന്നുണ്ട്. അതുപോലെ തന്നെ, അടുത്തകാലത്തായി സെലിബ്രിറ്റികൾ തങ്ങൾ യോഗ ചെയ്യുന്നതിന്റെ ഫോട്ടോകളുമായി സോഷ്യൽ മീഡിയയിൽ എത്താറുണ്ട്. മിലിന്ദ് സോമനും ഭാര്യ അങ്കിത കൊൻവാറും ശിൽപ ഷെട്ടിയുമൊക്കെ ഇത്തരത്തിൽ യോഗ ചെയ്യുന്ന ചിത്രങ്ങൾ പങ്കുവെച്ചിട്ടുണ്ട്. ഇപ്പോൾ രാകുൽ പ്രീത് സിങാണ് താൻ യോഗ ചെയ്യുന്ന ചിത്രങ്ങളുമായി സോഷ്യൽ മീഡിയയിൽ എത്തിയിരിക്കുന്നത്. ചിത്രങ്ങൾ ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു.
യോഗയോടുള്ള തന്റെ ഇഷ്ടത്തെക്കുറിച്ചും രാകുൽ കുറിക്കുന്നുണ്ട്. തന്റെ ഒരു ദിവസം ആരംഭിക്കുന്നത് 108 സൂര്യനമസ്ക്കാരം ചെയ്തുകൊണ്ടാണെന്ന് രാകുൽ പറയുകയുണ്ടായി. മുപ്പതുകാരിയായ താരം ഇപ്പോൾ പുറത്തുവിട്ടിരിക്കുന്നത് വീരഭദ്രാസനം ചെയ്യുന്ന ചിത്രമാണ്.
മാച്ചിങ് യോഗ ഡ്രസ്സ് ധരിച്ച് മുടി മുകളിലേക്ക് ഒതുക്കി കെട്ടി മേക്കപ്പ് ഒന്നും ഇല്ലാതെയാണ് ചിത്രങ്ങൾക്ക് പോസ് ചെയ്തിരിക്കുന്നത്. രാകുലിന്റെ യോഗ ട്രെയ്നർ അനുഷ്ക തന്റെ ഇൻസ്റ്റഗ്രാം പേജിലൂടെ “WARRIOR GIRL @rakulpreet Fierce, centred, strong & balanced; on and off the mat (sic).” എന്ന കാപ്ഷനോടെയാണ് ചിത്രങ്ങൾ പങ്കുവെച്ചിരിക്കുന്നത്.
വീരഭദ്രാസനയുടെ ഗുണങ്ങൾ
- കൈകൾ, കാലുകൾ എന്നിവയ്ക്കും ലോവർ ബാക്ക് പേശികൾക്കും കരുത്തേകും.
- ശരീരത്തിന്റെ ബാലൻസ് മെച്ചപ്പെടുത്താൻ സഹായിക്കും.
- ഇരുന്ന് ജോലി ചെയ്യുന്നവർക്ക് വളരെ നല്ലതാണ് വാരിയർ പോസ്. ഇത് ശരീരത്തിന്റെ മെറ്റബോളിസം നിരക്ക് വർധിപ്പിക്കും. നട്ടെല്ലിനെ ശക്തിപ്പെടുത്തും. തോളുകളിലെ മരവിപ്പ് അകറ്റാനും സഹായിക്കും.
Content Highlights:Rakul Preet Singh does the Virabhadrasana, Yoga, Health