രീരത്തിലെ നാഡികളെ ശാന്തമാക്കാന്‍ സഹായിക്കുന്ന ശാരീരിക വ്യായാമമാണ് സ്‌ട്രെച്ചിങ് എക്‌സര്‍സൈസുകള്‍. ഇതില്‍ ഏറ്റവും മികച്ചത് യോഗയാണ്. ദിവസവും യോഗ ചെയ്യുന്നത് മാനസികമായും ശാരീരികമായും നല്ല ഗുണങ്ങള്‍ നല്‍കും. യോഗാസനങ്ങള്‍ ശരീരത്തിന്റെ വിവിധ ഭാഗങ്ങളെ പ്രത്യേകം ലക്ഷ്യമിട്ടാണ് ചെയ്യുന്നത്. ഇതില്‍ ഏറ്റവും മികച്ച യോഗാസനമാണ് ശശാങ്കാസന. റാബിറ്റ് പോസ് എന്നും ഇതിനെ വിശേഷിപ്പിക്കുന്നു.

ശശാങ്കാസന ചെയ്യുന്ന ചിത്രങ്ങളാണ് സൊണാല്‍ ചൗഹാന്‍ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിരിക്കുന്നത്. 

 
 
 
 
 
 
 
 
 
 
 
 
 

ॐ🌸🌸🌸ॐ 🙏🏻शशांकासन/The Rabbit Pose🙏🏻 •Shashankasana (śaśakā āsana) or The Rabbit Pose gives a good stretch to the upper body, including the spine and postural muscles, which releases pressure on the spinal nerves. •It not only opens the spine deeply, helping to stretch and stimulate the inter-vertebral disks, but also helps to maintain the spongy nature of the disks which helps them absorb shock from daily movement to prevent back pain. •The forward bend massages and stimulates the abdominal muscles and organs, which improves digestion. •The pituitary, pineal, thyroid and parathyroid glands and the immune and endocrine systems are also stimulated. •This pose tones the pelvic muscles and relaxes the leg muscles and relieves sciatic pain. •Compression on the legs can reduce varicose veins. It can also help those with sexual disorders (by strengthening the uterus, for example) and diabetes. Energetic Benefits •Shashankasana supplies the brain and sensory organs with blood, improving concentration and memory and inducing relaxation. •The pose resembles the fetal position, which creates a sense of security and a feeling of surrender. •This pose is known to provide relief from mental stress and is recommended for those that feel emotionally unbalanced or have difficulty controlling anger or frustration. 🌸🐇🦋 It’s easier than most inversions because you’re not completely upside down and there is very little weight on the head. You can however receive many of the same benefits – energization and mental clarity to name a few – because your head is below your heart 💓 No matter where you’re starting from, remember to focus on breathing during the entire yoga pose to gain maximum benefits. It is most appropriate and accessible to focus more on the exhales than on inhaling. —————————— @anshukayoga . . . . . . . . . . . . . . . . #ॐ #morning #peace #love #calm #sonalchauhan #yoga #pose #shashankasana #magic #miracle #surrender #faith #beauty #strech #yogagirl #yogamat #fitness #yogafit #anshukayoga #fitnessmotivation #rabbitpose #fitindia #fit

A post shared by Sonal Chauhan (@sonalchauhan) on

നട്ടെല്ലിനും പേശികള്‍ക്കും വയറിനുമെല്ലാം നല്ല ഉത്തേജനം നല്‍കുന്ന വ്യായാമമാണിത്. ഇത് നടുവേദനയെ പ്രതിരോധിക്കുന്നു. ദഹനം മെച്ചപ്പെടുത്തുന്നു. കാലുകളിലെ പേശികള്‍ക്ക് റിലാക്‌സേഷന്‍ നല്‍കി സയാറ്റിക് പെയിന്‍ അകറ്റുന്നു. പെല്‍വിക് പേശികളെ ശക്തിപ്പെടുത്താനും ഇത് സഹായിക്കുന്നു. കാലുകളിലെ സമ്മര്‍ദം അകറ്റി വെരിക്കോസ് വെയിന്‍ പ്രശ്‌നങ്ങള്‍ കുറയ്ക്കാനും ഇത് സഹായിക്കും. 

ശശാങ്കാസന ചെയ്യുന്ന വിധം
ഈ ആസന ചെയ്യുമ്പോള്‍ പൂര്‍ണമായും തലകീഴാകുന്നില്ല. അതിനാല്‍ തലയിലേക്ക് മുഴുവന്‍ ഭാരവും വരുന്നില്ല. 

  • ഉപ്പൂറ്റികളില്‍ ശരീരത്തെ താങ്ങി ഇരിക്കുക. ശ്വാസം പുറത്തേക്ക് വിട്ടുകൊണ്ട് ഉപ്പൂറ്റികളില്‍ പിടിച്ചിരിക്കുക. 
  • ഇനി മുട്ടുവളച്ച് വയര്‍ അമര്‍ത്തി മുന്നിലേക്ക് കുനിഞ്ഞ് തല തറയില്‍ മുട്ടിക്കുക. തല കാല്‍മുട്ടുകളുടെ മുന്‍വശത്ത് തട്ടുന്നവിധത്തിലായിരിക്കണം. 
  • ഇനി അതേ അവസ്ഥയില്‍ തന്നെ അരക്കെട്ട് പതുക്കെ ഉയര്‍ത്തുക. ശരീരം ഒരു ചക്രം പോലെ ആയിരിക്കണം. 
  • ഇനി ശ്വാസം അകത്തേക്ക് വലിക്കുക. തുടര്‍ന്ന് പുറത്തേക്ക് വിടുക.
  • അഞ്ചു തവണ ശ്വാസം അകത്തേക്ക് എടുക്കുകയും പുറത്തേക്ക് വിടുകയും ചെയ്യുക. ഇനി പതുക്കെ ശരീരം പൂര്‍വസ്ഥിതിയിലേക്ക് കൊണ്ടുവരിക. 

Content Highlights: Manage anger with this easy Yoga Asana by Sonal Chauhan, Health, Yoga