ശാരീരിക ആരോഗ്യത്തെപ്പോലെ പ്രധാനപ്പെട്ടതാണ് മാനസിക ആരോഗ്യവും. ഇക്കാര്യം വ്യക്തമാക്കുന്നതാണ് ബോളിവുഡ് നടി മലൈക അറോറയുടെ ഇന്‍സ്റ്റാഗ്രാം പോസ്റ്റ്. ലോക മാനസികാരോഗ്യ ദിനത്തോട് അനുബന്ധിച്ചാണ് മലൈകയുടെ ഇന്‍സ്റ്റാഗ്രാം പോസ്റ്റ്. നിരവധി ആളുകളാണ് പോസ്റ്റിന് ലൈക്കുകളും കമന്റുകളുമായി രംഗത്തെത്തിയിരിക്കുന്നത്. 

താനൊരു 'ബുള്ളറ്റ് പ്രൂഫ്' ആണെന്നാണ് നേരത്തെ ചിന്തിച്ചിരുന്നത് എന്ന് മലൈക പറയുന്നു. എന്നാല്‍ പെട്ടെന്നാണ് അത് തകര്‍ന്നത്. തന്റെ ഉള്ളിലെ കൊടുങ്കാറ്റിനെ മറികടക്കാന്‍ യോഗ സഹായിച്ചെന്നും മലൈക പറയുന്നു. 

പോസ്റ്റില്‍ കുറിച്ചിരിക്കുന്നത് ഇപ്രകാരമാണ്. 
'Here is a little confession. I thought I was bullet proof until it hit me that I wasn't emotion proof. My mind started to play games with me the rules of which I didn't know. I survived because of yoga. My breaking point came on a day while I was in my first few Yoga classes and my tears didn't stop. I SURVIVED THE STORM WITHIN ME. I will never call myself bullet proof because none of us are. I will call myself stable and in the path of continuously wanting to become mentally, physically and emotionally healthy.'

Content Highlights: Malaika arora reveals how yoga once saved her from mental breakdown, Health, Yoga