കോട്ടയം: യോഗകേന്ദ്രങ്ങൾ തുറക്കാൻ അനുമതി കിട്ടിയിരുന്നു. സാമൂഹിക അകലം പാലിക്കേണ്ടതുണ്ട്. പലരും പൊതുഇടത്ത് വന്ന് യോഗ ചെയ്യാൻ പേടിക്കുന്നുണ്ട്. ഏത് സാഹചര്യത്തിലും യോഗ മുടക്കരുതെന്ന് ഈ രംഗത്തെ വിദഗ്ധർ പറയുന്നു. എന്താണ് ശ്രദ്ധിക്കാൻ. പൊൻകുന്നം സ്വസ്ഥി യോഗകേന്ദ്രത്തിലെ പരിശീലക ശ്രീജ അജിത്ത് നിർദേശിക്കുന്നു.

മുടങ്ങാതെ നോക്കാം

• പരിശീലനം തുടരുക. ഒന്നിച്ച് ചെയ്യാൻ അവസരം കിട്ടുംവരെ മാറ്റിവെക്കാം എന്ന് വിചാരിക്കേണ്ട. ഇന്നുതന്നെ യോഗ ചെയ്തു തുടങ്ങാം.

• സമയനിഷ്ഠ പാലിക്കുക. രാവിലെ അഞ്ചുമുതൽ ഏഴുവരെയുള്ള സമയമാണ് നല്ലത്. എല്ലാ ദിവസവും ഒരേ സമയത്ത് യോഗ ചെയ്യുക.

yoga
ശ്രീജ അജിത്ത് പ്രാണായാമം ചെയ്യുന്നു

• പ്രപഞ്ചം തന്നെ ഒരു താളക്രമത്തിലാണ് പോകുന്നത്. ശരീരത്തിനും അത് ബാധകമാണ്. താളക്രമത്തിലേക്ക് ശരീരത്തെ എത്തിക്കാൻ ഓരോ കാര്യത്തിനും സമയക്രമം നിശ്ചയിക്കണം.

• ഒഴിഞ്ഞ വയറിൽ യോഗ ചെയ്യണം.

• സന്ധികൾക്കുള്ള ചെറുവ്യായാമം ചെയ്തു തുടങ്ങണം. തുടക്കക്കാർ ആദ്യം കുറച്ച് ആസനം വീതമാക്കി ചെയ്തു തുടങ്ങി പിന്നീട് കൂടുതൽ ആസനങ്ങളിലേക്ക് പോകണം.

• ശ്വസനവ്യായാമം രണ്ടെണ്ണമെങ്കിലും ചെയ്യണം. അവസാനിപ്പിക്കുമ്പോൾ ശവാസനം.

• ശരിയായ ഭക്ഷണം, വിശ്രമം, ശ്വസനം, വ്യായാമം, നല്ല ചിന്തകൾ എന്നിവ പ്രതിരോധം മെച്ചമാക്കും.

• ഓൺലൈൻ വഴിയുള്ള കോഴ്സുകൾ തിരഞ്ഞെടുക്കുമ്പോൾ അംഗീകാരമുള്ളവ തിരഞ്ഞെടുക്കുക.

• കേന്ദ്രങ്ങളിൽ യോഗ ചെയ്യുന്നവർ വിരിപ്പ് കൊണ്ടുവരിക. കൈയും കാലും ശുചിയാക്കിയശേഷം ഹാളിലേക്ക് പ്രവേശിക്കുക.

Content Highlights: Don't skip your yoga class says experts