ജരംഗന്‍ എന്നത് ഹനുമാന്റെ പേരാണ്. വജ്രാംഗന്‍ എന്ന് സംസ്‌കൃതം. വജ്രം പോലെ ഉറച്ച അവയവങ്ങളുള്ളവന്‍ എന്നര്‍ത്ഥം. ഹനുമാന്‍ അങ്ങനെയായിരുന്നല്ലോ.ഹനുമാന്‍ സിദ്ധനായ യോഗിയായിരുന്നത്രേ.

ബജരംഗാസനം ചെയ്യുന്നവിധം
കാല്‍നീട്ടിയിരിക്കുക. ഇടതുകാല്‍ മടക്കി ഇടതു തുടയ്ക്കിടയില്‍ ചേര്‍ക്കുക. കാല്‍പ്പത്തി മലര്‍ന്ന്, പതിഞ്ഞ് തുടയ്ക്കടിയിലിരിക്കും. വലതുകാല്‍ പിന്നോട്ട് നീട്ടുക. കാലിന്റെ മുന്‍ഭാഗങ്ങള്‍ നിലത്ത് പതിഞ്ഞിരിക്കുക. കാല്‍പ്പത്തി മലര്‍ന്നിരിക്കും. കൈകള്‍ മേലെ തൊഴുത് ചെവിയോട് ചേര്‍ന്നിരിക്കട്ടെ. ശ്വാസമെടുത്തുകൊണ്ട് പിന്നോട്ട് വളഞ്ഞ് പിന്നോട്ട് നോക്കുക. അല്‍പനേരം ആ സ്ഥിതിയില്‍ നിന്നശേഷം തിരിച്ചുവന്ന മറുകാലില്‍ ആവര്‍ത്തിക്കുക.

ബജരംഗാസനം ചെയ്യുന്നതിന്റെ ഗുണങ്ങള്‍
സ്ത്രീകള്‍ക്ക് കൂടുതല്‍ ഗുണകരമാണ് ഈ ആസനം. വയറ് കുറയും. നടുവിന് വഴക്കം കിട്ടും. നട്ടെല്ലിന് ആയാസവും വഴക്കവും കിട്ടും. നടുവേദന മാറും.

വിവരങ്ങള്‍ക്ക് കടപ്പാട്: കൈതപ്രം വാസുദേവന്‍ നമ്പൂതിരി

Content Highlight: Bajrangasana, Yoga For Health, Yoga For Back Pian