കൈകള്‍ നിലത്ത് പതിച്ച് തറയില്‍ മലര്‍ന്നു കിടക്കുക. കാല്‍മുട്ടുകള്‍ മടക്കി കൈപ്പത്തികള്‍ക്കൊണ്ട് കാല്‍മുട്ടുകള്‍ക്ക് താഴെ ഭാഗത്തു പിടിച്ച് തുടയുടെ ഭാഗം വയറിനോട് ചേര്‍ന്നു വരത്തക്കവിധം ശ്വാസം എടുത്തുകൊണ്ട് കാലുകള്‍ ഉയര്‍ത്തുക. ശ്വാസം ഉള്ളില്‍ പിടിച്ചുകൊണ്ട് കാലുകള്‍ താഴ്ത്തി തറയില്‍ വയ്ക്കുക. ശ്വാസം ഉള്ളില്‍ പിടിച്ച് കാലുകള്‍ തറയില്‍ വയ്ക്കുക. അതിനുശേഷം ഉള്ളില്‍ പിടിച്ച ശ്വാസം പതുക്കെ പുറമേയ്ക്കു വിടുക. ഇത്തിരത്തില്‍ പത്തു തവണ വരെ ആവര്‍ത്തിക്കാവുന്നതാണ്. കാലുകള്‍ വയറിന്റെ ഭാഗത്തേക്ക് കൊണ്ടുവരുമ്പോള്‍ ശ്വാസം പുറമേയ്ക്ക് വിട്ടുകൊണ്ടും പവനമുക്താസനം പരിശീലിക്കാവുന്നതാണ്.

വൃക്ക, കരള്‍, പാന്‍ക്രിയാസ്, അഡ്രിനല്‍ഗ്രന്ഥികള്‍, സ്ത്രീകളില്‍ യൂട്രസ്, ഓവറി എന്നീ ഭാഗങ്ങളെ പ്രവര്‍ത്തനക്ഷമമാക്കി ശരീരത്തിന് ആരോഗ്യം നല്‍കും. ശരീരത്തിലെ വിഷാംശങ്ങള്‍ അകറ്റാനും സഹായിക്കും.