Photo: Pixabay
നമ്മുടെ സന്തോഷവും സമാധാനവും മറ്റുള്ളവരുടെ ഉത്തരവാദിത്വമോ ജോലിയോ അല്ല. നമ്മുടേത് മാത്രമാണ് എന്ന് തിരിച്ചറിയണം. സാഹചര്യങ്ങളോ ആളുകളോ അല്ല, നമ്മുടെ ചിന്താരീതികളും പ്രവൃത്തികളുമാണ് മാറേണ്ടത്.
- ജോലിയുടെ ലക്ഷ്യങ്ങളെപ്പറ്റി കൃത്യമായ ബോധ്യമുള്ളവരായിരിക്കുക.
- അറിയാത്ത കാര്യങ്ങള്‍ ചോദിച്ചു മനസ്സിലാക്കി പ്രവര്‍ത്തിക്കുക. ഇതുവഴി ആധിയും പിഴവുകളും ഒഴിവാക്കാം.
- കൃത്യസമയത്ത്, അല്ലെങ്കില്‍ ഒരല്പം നേരത്തേ ജോലിക്ക് എത്തുക. വെപ്രാളവും ടെന്‍ഷനും ഒഴിവാക്കാന്‍ അത് ഏറെ ഉപകാരപ്പെടും.
- ചെയ്തു തീര്‍ക്കേണ്ട കാര്യങ്ങള്‍ ഊഴത്തിന് അനുസരിച്ച് വര്‍ഗീകരിക്കുക. അത് കുറിച്ചുവെയ്ക്കാം. അങ്ങനെയെങ്കില്‍ താത്കാലികമായ മറവികള്‍ ഉണ്ടാകാതിരിക്കും.
- ശ്രദ്ധയോടെ ജോലി ചെയ്യുക. ഇടയിലുള്ള സംസാരം, ഫോണ്‍ ഉപയോഗം, വിനോദത്തിനായുള്ള മറ്റ് കാര്യങ്ങള്‍ തുടങ്ങിയവ ഒഴിവാക്കുക.
- 'നോ' പറയാന്‍ പഠിക്കുക. സാധിക്കുമെങ്കില്‍ കഴിയുന്ന കാര്യങ്ങളില്‍ തീര്‍പ്പാക്കാന്‍ ശ്രമിക്കുക.
- മറ്റുള്ളവരുടെ സ്ഥാനത്ത് നിന്ന് ചിന്തിക്കാനും തീരുമാനമെടുക്കാനും ശ്രമിക്കുക.
- സഹപ്രവര്‍ത്തകരുമായി സൗഹൃദത്തിലും സഹവര്‍ത്തിത്വത്തിലും പ്രവര്‍ത്തിക്കുക.
- നമ്മുടെ പരിധിയില്‍ നില്‍ക്കാത്ത പ്രശ്‌നങ്ങള്‍ മേലധികാരിയിലേക്ക് എത്തിക്കുക. അതുവഴി നിര്‍ണായകമായ തീരുമാനങ്ങള്‍ എടുക്കുന്നതിന്റെ സമ്മര്‍ദം കുറയ്ക്കാന്‍ സാധിക്കും.
- നമ്മെ ചിന്താകുലരാക്കുന്ന, ആധിപിടിപ്പിക്കുന്ന കാര്യങ്ങള്‍ കണ്ടെത്തി ആ ജോലികള്‍ ആദ്യം തീര്‍ക്കാന്‍ ശ്രമിക്കുക.
- ചെയ്യാന്‍ പറ്റുമെന്ന് ഉറപ്പില്ലാത്ത കാര്യങ്ങള്‍ ഏറ്റെടുക്കാതിരിക്കുക.
- സമയം ക്രമീകരിക്കുക. പ്രാധാന്യവും ആവശ്യവും അനുസരിച്ച് മാത്രം സമയം ചെലവഴിക്കുക.
- ഭക്ഷണവും വെള്ളവും ഒഴിവാക്കി ജോലി ചെയ്യരുത്. സുഖമില്ലെങ്കില്‍ വിശ്രമിക്കുക.
- ഒരു കാര്യം ചെയ്യാന്‍ സാധിക്കില്ല എന്ന് ഉറപ്പുണ്ടെങ്കില്‍, അത് വിട്ടുകളഞ്ഞ് മുന്നോട്ടു പോവുക.
- ഊഹങ്ങള്‍ നിര്‍ത്തി, വ്യക്തത നേടുക.
- ഓഫീസ് കാര്യങ്ങള്‍ കഴിവതും ഓഫീസില്‍ അവസാനിപ്പിക്കുക.
ജി. സൈലേഷ്യ
കണ്‍സള്‍ട്ടന്റ് ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ്
റെനൈ മെഡ്‌സിറ്റി&മിത്ര ക്ലിനിക്
പാലാരിവട്ടം, കൊച്ചി
Content Highlights: work place tension stress relieving tips
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..