ര്‍ഭപാത്രവും അണ്ഡാശയവും നീക്കം ചെയ്താല്‍ പാരാലിസിസ് അല്ലെങ്കില്‍ സമാനമായ ശരീരിക പ്രശ്‌നങ്ങള്‍ ഉണ്ടാവുമോ എന്നത് ഈ ശസ്ത്രക്രിയകള്‍ക്ക് വിധേയരായ സ്ത്രീകളുടെ സ്ഥിരം സംശയമാണ്. 

അണ്ഡാശയം നീക്കം ചെയ്യുന്നതിനെ തുടര്‍ന്ന് സ്ത്രീഹോര്‍മോണായ ഈസ്ട്രജന്റെ അളവ് കുറയാനിടയുണ്ട്. ആര്‍ത്തവ വിരാമം എത്തുന്നതുവരെ സ്ത്രീഹോര്‍മോണുകളുടെ പ്രവര്‍ത്തനം സ്ത്രീകളുടെ പൊതുവായ ആരോഗ്യത്തിനും എല്ലുകളുടെ ഉറപ്പിനുമെല്ലാം ആവശ്യമാണ്. കൂടാതം രക്തത്തിലെ കൊളസ്‌ട്രോളിന്റെ നില നിയന്ത്രിച്ചു നിര്‍ത്താനും ഈസ്ട്രജനു കഴിയും. എന്നാല്‍ അണ്ഡാശയം നീക്കം ചെയ്യുന്നതോടെ ഈയൊരു ആനുകൂല്യം നഷ്ടപ്പെടുന്നതിനെ തുടര്‍ന്ന് രക്തത്തിലെ കൊഴുപ്പ് ഘടകങ്ങളുടെ അളവ് വര്‍ധിക്കുന്നു. രക്തപ്രവാഹം കുറയാനുമിടയുണ്ട്.എന്നാല്‍ ഗര്‍ഭപാത്ര-അണ്ഡാശയ ശസ്ത്രക്രിയ കഴിഞ്ഞ സ്ത്രീകളില്‍ കൂടുതലായി പാരാലിസിസ് അല്ലെങ്കില്‍ തളര്‍വാതം ഉണ്ടാവുന്നതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. 

ഗര്‍ഭപാത്രം എടുത്തുകളയുന്ന ശസ്ത്രക്രിയ ഇപ്പോള്‍ സര്‍വ്വസാധാരണമാണ്. കഴിയുന്നതും മരുന്നുകള്‍ കൊണ്ട് നിയന്ത്രിക്കാവുന്ന പ്രശ്‌നങ്ങളാണെങ്കില്‍ ശസ്ത്രക്രിയ ഒഴിവാക്കുന്നതാണ് നല്ലത്. ഹിസ്ടക്ടമി(hysterectomy)ചെയ്യുമ്പോള്‍ അണ്ഡാശയം നിലനിര്‍ത്തിയാല്‍ തന്നെ ക്രമേണെ ഇവയും പ്രവര്‍ത്തനരഹിതമാവും. 

Content Highlight: hysterectomy, Utrus Removal Surgery, 

ആരോഗ്യമാസികയില്‍ പ്രസിദ്ധീകരിച്ചത്.