സാധാരണമായ പ്രതിസന്ധിയെ ഇച്ഛാശക്തികൊണ്ട് അതിജീവിക്കുന്ന ടൈപ്പ് വണ്‍ പ്രമേഹബാധിതയായ യുവതിയുടെ കഥയാണ് '18 അവേഴ്‌സ്' എന്ന മലയാള സിനിമ. ഇതിലെ നായികയ്ക്ക് ഒരു പ്രത്യേകതയുണ്ട്. സിനിമയില്‍ മാത്രമല്ല, ജീവിതത്തിലും പ്രമേഹത്തോട് പൊരുതി വിജയം നേടിയ വ്യക്തിയാണത്: ഇന്ദു തമ്പി. 

'' ടൈപ്പ് വണ്‍ പ്രമേഹമുണ്ടെന്ന് കരുതി നിരാശരാവേണ്ട. രോഗത്തെക്കുറിച്ച് ശരിയായി മനസ്സിലാക്കുക. ജീവിതത്തില്‍ ഏതുവിജയവും സ്വന്തമാക്കാവുന്നതേയുള്ളൂ,''- ഇന്ദു പറയുന്നു. 

ഏഴാം വയസ്സിലെ വഴിത്തിരിവ്

ടൈപ്പ് വണ്‍ പ്രമേഹത്തെക്കുറിച്ച് എത്രമാത്രം അറിവുണ്ടോ അത്രമാത്രം അതിനെ നിയന്ത്രിക്കാനാകും. അറിവാണ് ശക്തി. എനിക്ക് ഏഴ് വയസ്സുള്ളപ്പോഴാണ് ടൈപ്പ് വണ്‍ പ്രമേഹമുണ്ടെന്ന് അറിഞ്ഞത്. ക്ഷീണവും ശരീരം മെലിയലുമൊക്കെ ആയിരുന്നു ലക്ഷണങ്ങള്‍. രക്തപരിശോധന നടത്തിയപ്പോള്‍ പഞ്ചസാരയുടെ അളവ് കൂടുതലാണെന്ന് കണ്ടു. ആ പ്രായത്തില്‍ പ്രമേഹത്തിന്റെ സങ്കീര്‍ണതകളെക്കുറിച്ചൊന്നും മനസ്സിലാക്കാന്‍ കഴിഞ്ഞില്ല. ഇന്‍സുലിനെടുക്കുന്നതു പോലും ശരിയായ രീതിയിലായിരുന്നില്ല.

arogyamasika

ടീനേജ് ആയപ്പോഴാണ് കൂടുതല്‍ തിരിച്ചറിവുണ്ടായത്. ക്രിക്കറ്റ് താരം വസീം അക്രത്തിന് ടൈപ്പ് വണ്‍ പ്രമേഹമുണ്ടെന്നൊക്കെ കേട്ടു. പിന്നെ, പുസ്തകങ്ങളും മറ്റും വായിച്ച് കൂടുതല്‍ അറിയാന്‍ ശ്രമിച്ചു. അതിനുപുറമേ ജീവിതത്തില്‍ നിന്നു പഠിച്ച കുറേ കാര്യങ്ങള്‍ ഉണ്ടായിരുന്നു. ഏത് ഭക്ഷണം കഴിച്ചാല്‍ എത്ര നേരം വ്യായാമം ചെയ്യണം എന്നൊക്കെ മനസ്സിലാക്കാന്‍ കഴിഞ്ഞു. 

ഇന്ദു തമ്പി ടൈപ്പ് വണ്‍ പ്രമേഹത്തെ നിയന്ത്രിക്കുന്നത് എങ്ങനെയെന്ന് അറിയാന്‍ വായിക്കൂ,,, 
മാതൃഭൂമി ആരോഗ്യമാസിക നവംബര്‍ ലക്കം,,
ഇപ്പോള്‍ വിപണിയില്‍

Content Highlights: Type 1 diabetes patient actress Indu Thampi shares her experience, Health, Diabetes