ര്‍ത്തവ ദിനങ്ങൾ സ്ത്രീകൾ നേരിടുന്ന ശാരീരിക മാനസിക വിഷമങ്ങൾ ഏറെയാണ്. എന്നാൽ ഈ ദിനങ്ങളേക്കാൾ സ്ത്രീകൾ ഭയക്കുന്നത് പിഎംഎസ് അഥവാ പ്രീമെന്‍സ്ട്രല്‍ സിന്‍ഡ്രോം എന്ന അവസ്ഥയാണ്. ആർത്തവത്തിന്  മുമ്പ് പ്രത്യക്ഷമാകുന്ന ശാരീരികവും മാനസികവുമായ ലക്ഷണങ്ങളാണ്  പി‌എം‌എസ് എന്ന പേരിൽ അറിയപ്പെടുന്നത്. എല്ലാ സ്ത്രീകളിലും ഏറിയും കുറഞ്ഞും  ആ അവസ്ഥ കാണാറുണ്ട്. 

ആര്‍ത്തവം ആരംഭിക്കുന്നതോടെ അപ്രത്യക്ഷമാകുന്ന ഈ ലക്ഷണങ്ങള്‍ കൂടുതൽ തീവ്രതയുള്ളതും അത് അവരുടെ ദൈനംദിന ജീവിതത്തെ പ്രതികൂലമായി ബാധിക്കുന്നതും ആയിരിക്കും.  

പിഎം‌എസിന്റെ കാരണം കൃത്യമായി പറയാനാവില്ല. എങ്കിലും ചില  ഘടകങ്ങൾ പി‌എം‌എസിലേക്ക് നയിച്ചേക്കാം. 

 • ഹോർമോൺ നിലയിൽ വരുന്ന വ്യത്യാസങ്ങൾ: ആർത്തവ സമയത്ത് ഈസ്ട്രജൻ, പ്രൊജെസ്റ്റിറോൺ നിലയിൽ വരുന്ന വ്യത്യാസങ്ങൾ.
 • ജീവിതശൈലീ ഘടകങ്ങൾ: അമിതവണ്ണവും വ്യായാമത്തിൽ ഏർപ്പെടാത്തതും പിഎം‌എസുമായി ബന്ധപ്പെട്ടിരിക്കുന്നു. 
 •  കൂടുതൽ അളവിൽ ഉപ്പ് ചേർന്ന ആഹാരം കഴിക്കുന്നതും കഫീനും മദ്യവും ഉപയോഗിക്കുന്നതും പി‌എം‌എസിന്റെ ലക്ഷണങ്ങൾ വഷളാക്കും. 
 • ചില വൈറ്റമിനുകളുടെയും ധാതുക്കളുടെയും കുറവും പി‌എം‌എസ് ലക്ഷണങ്ങൾ തീവ്രമാക്കും.

 പി‌എം‌എസ് ലക്ഷണങ്ങൾ

 • തലവേദന
 • നടുവേദന
 • സന്ധിവേദന
 • ക്ഷീണം
 • സ്തനങ്ങളിൽ  വേദന 
 • ഉറക്കവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ
 • വയറിന് അസ്വസ്ഥത
 • വയർ വീർക്കുക
 •  മലബന്ധം
 • വയറിളക്കം

മാനസിക പ്രശ്നങ്ങൾ

 • വിഷാദം
 • പിരിമുറുക്കം
 • കരച്ചിൽ
 • ദേഷ്യം

പരിഹാരമുണ്ട്

 ജീവിതശൈലീ മാറ്റങ്ങളിലൂടെ  പിഎംഎസ് കുറയ്ക്കാൻ സാധിക്കും. ജീവിതശൈലിയിൽ വരുത്തേണ്ട പ്രധാന മാറ്റങ്ങൾ ഇവയാണ്. 

 •  പിരിമുറുക്കം കുറയ്ക്കുക – നടത്തം, മെഡിറ്റേഷൻ തുടങ്ങിയവയിലൂടെ പിരിമുറുക്കം കുറയ്ക്കുന്നത് പി‌എം‌എസിന് ആശ്വാസം നൽകും.
 • വ്യായാമം–വയർ വീർത്തുകെട്ടുന്ന അവസ്ഥ ഇല്ലാതാക്കുന്നതിനും മാനസികാരോഗ്യം മെച്ചപ്പെടുത്തുന്നതിനും സ്ഥിരമായി വ്യായാമങ്ങളിൽ ഏർപ്പെടുക.
 • പഴങ്ങൾ, പച്ചക്കറികൾ, ഡയറി ഉത്പന്നങ്ങൾ, പ്രോട്ടീൻ, തവിടു കളയാത്ത ധാന്യങ്ങൾ എന്നിവ ഉൾപ്പെടുത്തിയ ആരോഗ്യകരമായ ഭക്ഷണം കഴിക്കുക.
 • രാത്രിയിൽ നല്ലവണ്ണം ഉറങ്ങുക–രാത്രിയിൽ കുറഞ്ഞത് എട്ട് മണിക്കൂർ എങ്കിലും ഉറങ്ങുക.
 • പഞ്ചസാര, ഉപ്പ്, കഫീൻ, മദ്യം എന്നിവ ഒഴിവാക്കുക. 

Content Highlights: Premenstrual Syndrome (PMS) Symptoms, reasons