ഭംഗിയുള്ള ചുണ്ടുകള്‍ ആരുടെയും ആഗ്രഹമാണ്. ഇത്തരത്തില്‍ ഭംഗിയുള്ള ചുണ്ടുകള്‍ ലഭിക്കുന്നതിന് ചില വഴികളുണ്ട്. 

ചുണ്ടുകളുടെ സൗന്ദര്യത്തെ ബാധിക്കുന്ന ചില പ്രശ്‌നങ്ങളാണ് വരണ്ട ചുണ്ടുകള്‍, നിറം മങ്ങിയ ചുണ്ടുകള്‍, രക്തപ്രസാദമില്ലാത്ത ചുണ്ടകള്‍ എന്നിവ.  കുറച്ച് ശ്രദ്ധ നല്‍കിയാല്‍ ഈ പ്രശ്‌നങ്ങള്‍ എല്ലാം പരിഹരിക്കാന്‍ കഴിയുന്നതാണ്. 

1. വെയിലത്ത് ഇറങ്ങുന്നതിന് മുമ്പ് ചുണ്ടില്‍ നെയ്യ് പുരട്ടുന്നത് വരണ്ടു പൊട്ടാതിരിക്കാന്‍ സഹായിക്കും.

2. വേനല്‍ക്കാലത്ത് ചുണ്ടിലെ ഈര്‍പ്പം അധികനേരം നിലനില്‍ക്കില്ല. അതിനാല്‍ ചുണ്ടിലെ ഈര്‍പ്പം നിലനിര്‍ത്താന്‍ അല്‍പം വെളിച്ചെണ്ണ പുരട്ടിയാല്‍ മതി.

3. വരണ്ട ചുണ്ടുകള്‍ മാറുവാന്‍ വെള്ളരി, തക്കാളി, കറ്റാര്‍ വാഴ പള്‍പ്പ് എന്നിവ ഏതെങ്കിലും കൊണ്ട് മസാജ് ചെയ്യാവുന്നതാണ്.

4. ഭക്ഷണത്തില്‍ പാല്‍, തൈര്, പച്ചക്കറികള്‍ എന്നിവ കൂടുതലായി ഉള്‍പ്പെടുത്തുന്നത് നന്നായിരിക്കും. 

5. ക്ഷീണവും സൂര്യപ്രകാശവും എല്ലാം ചുണ്ടുകളുടെ നിറം മങ്ങാന്‍ കാരണമാകും. ഇതിന് പരിഹാരമായി കൂടുതല്‍ പഴങ്ങൾ കഴിക്കുന്നത് നല്ലതാണ്. ചുരുങ്ങിയത് 8 ഗ്ലാസ് വെള്ളം എങ്കിലും ദിവസം കുടിക്കണം. 

6. പാല്‍പ്പൊടിയും നാരങ്ങാനീരും ചേര്‍ത്ത് ചുണ്ടില്‍ പുരട്ടുന്നത് ചുണ്ടുകളുടെ നിറം വര്‍ധിപ്പിക്കാന്‍ സഹായിക്കും

7. റോസ്പ്പൂവും നെയ്യും അരച്ച് ചുണ്ടുകളില്‍ പുരട്ടിയ ശേഷം അരമണിക്കൂര്‍ കഴിഞ്ഞ് കഴുകിക്കളഞ്ഞാല്‍ ചുണ്ടുകള്‍ക്ക് നിറം ലഭിക്കും.