ഒരുമുറി നിറച്ചും പ്രിയപ്പെട്ടവർ ഉണ്ടായപ്പോഴും ഒറ്റയ്ക്കാണെന്ന് തോന്നി- കോലി


സമ്മർദങ്ങൾക്കും വിമർശനങ്ങൾക്കും ഇടയിൽ മാനസികാരോ​ഗ്യം കാത്തുസൂക്ഷിക്കേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ചാണ് കോലി പറയുന്നത്.

Virat Kohli

മാനസികാരോ​ഗ്യത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് പ്രമുഖർ ഉൾപ്പെടെ ഉള്ളവർ തുറന്നു പറയാറുണ്ട്. നടി ദീപിക പദുക്കോൺ വിഷാദരോ​ഗത്തെ അതിജീവിച്ചതിനെക്കുറിച്ച് നിരന്തരം പങ്കുവെക്കുന്ന താരമാണ്. ഇപ്പോഴിതാ ക്രിക്കറ്റ് താരം വിരാട് കോലിയും മാനസികാരോ​ഗ്യത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് തുറന്നു പറഞ്ഞിരിക്കുകയാണ്.

സമ്മർദങ്ങൾക്കും വിമർശനങ്ങൾക്കും ഇടയിൽ മാനസികാരോ​ഗ്യം കാത്തുസൂക്ഷിക്കേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ചാണ് കോലി പറയുന്നത്. ഒരു മുറി നിറച്ചും തനിക്ക് പ്രിയപ്പെട്ടവർ ഉണ്ടായിരിക്കുമ്പോഴും തനിക്ക് ഒറ്റയ്ക്കാണെന്ന തോന്നൽ ഉണ്ടായ സമയങ്ങളുണ്ടെന്ന് കോലി പറയുന്നു. ഒരുപാട് പേർക്ക് തന്റെ അവസ്ഥ മനസ്സിലാക്കാൻ കഴിയുമെന്നും കോലി.

അവനവനുമായുള്ള ബന്ധം നഷ്ടമാകുന്നു എന്നു തോന്നുമ്പോൾ അതിനായി അൽപം സമയം നീക്കിവെക്കാൻ കഴിയണം. ഒരു കായികതാരത്തെ സംബന്ധിച്ചിടത്തോളം ജീവിതത്തിൽ അത്തരമൊരു ബാലൻസ് നിലനിർത്താൻ പഠിക്കണം. അത് സ്വയം പരിശീലിച്ച് സ്വായത്തമാക്കേണ്ടതാണ് എന്നും എങ്കിൽമാത്രമേ ജോലിയേ ആസ്വദിക്കാൻ കഴിയൂ എന്നും കോലി പറയുന്നു.

കളിക്കാരനെന്ന നിലയ്ക്ക് നിങ്ങളിലെ മികവിനെ പുറത്തെടുക്കാൻ സ്പോർട്സിന് കഴിയും. അതേസമയം തന്നെ നിങ്ങൾ തുടർച്ചയായി നേരിടുന്ന സമ്മർദം മാനസികാരോ​ഗ്യത്തെ വിപരീതമായി ബാധിക്കാനും ഇടയുണ്ട്. കായികതാരത്തിന് ശാരീരികാരോ​ഗ്യം എത്രത്തോളം പ്രാധാന്യമാണോ അത്രതന്നെ മാനസികാരോ​ഗ്യവും പ്രധാനമാണെന്ന് വ്യക്തമാക്കുകയാണ് കോലി.

തിരക്കേറിയ ഷെഡ്യൂളുകൾക്കുശേഷം കുടുംബത്തിനൊപ്പം സമയം ചെലവഴിക്കുന്നതും യാത്രകളുമാണ് തന്നെ സമ്മർദം കുറയ്ക്കാൻ സഹായിച്ചതെന്നും കോലി വ്യക്തമാക്കുന്നു.

മാനസികാരോ​ഗ്യം മെച്ചപ്പെടുത്താനുള്ള ചില വഴികൾ പരിചയപ്പെടാം

ശ്വസന വ്യായാമം

ബ്രീതിങ് വ്യായാമങ്ങൾ മനസ്സിനെയും ശരീരത്തെയും സുഖപ്പെടുത്താൻ പ്രാപ്തമാണ്. യോ​ഗ പോലുള്ള വ്യായാമങ്ങളും ശീലമാക്കാം. ആഴത്തിലൊരു ബ്രീത് എടുക്കുന്നത് മനസ്സിന് സുഖം പകരുന്നതിനൊപ്പം ശരീരത്തിലെ മസിലുകളെയും റിലാക്സ് ആകാൻ സഹായിക്കുന്നു. ഏതുസമയത്തും എപ്പോൾ വേണമെങ്കിലും ചെയ്യാം എന്നതും ബ്രീതിങ് എക്സർസൈസുകളുടെ ​ഗുണമാണ്.

മെഡിറ്റേഷൻ

മനസ്സിന് നൽകുന്ന വ്യായാമം എന്ന് മെഡിറ്റേഷനെ വിളിക്കാവുന്നതാണ്. അമിതമായ നിരാശയും വിഷാദവുമൊക്കെ തോന്നുന്ന സമയത്ത് മെഡിറ്റേഷൻ ചെയ്യുന്നത് നെ​ഗറ്റീവ് ചിന്താ​ഗതികളെ പുറംതള്ളാൻ സഹായിക്കും. രാവിലെ എഴുന്നേറ്റയുടനോ അല്ലെങ്കിൽ കിടക്കുന്നതിനു മുമ്പോ മെഡിറ്റേഷൻ ശീലമാക്കാം. ഉറക്കത്തെ സുഖകരമാക്കാനും മാനസികാരോ​ഗ്യം മെച്ചപ്പെടുത്താനും മെഡിറ്റേഷൻ മികച്ചതാണ്.

സുഹൃത്തുക്കൾ

നെ​ഗറ്റീവ് ചിന്തകളാൽ മനസ്സ് കാടുകയറുമ്പോൾ വ്യതിചലിപ്പിക്കാനുള്ള വഴികളും സ്വയം കണ്ടെത്തുന്നത് നല്ലതാണ്. മനസ്സിലുള്ള വിഷമങ്ങളും ആശങ്കകളുമൊക്കെ വിശ്വസ്തരായ സുഹൃത്തിനോടോ കുടുംബാം​ഗങ്ങളോടോ പങ്കുവെക്കുന്നത് ​ഗുണം ചെയ്യും. സ്വന്തം പരിശ്രമം കൊണ്ട് ഫലം കാണുന്നില്ലെന്ന് തോന്നിയാൽ നിർബന്ധമായും കൗൺസിലിങ്ങിനോ തെറാപ്പിക്കോ വിധേയമാകണം. ജീവിതത്തിലെ പല തിരഞ്ഞെടുപ്പുകളിലും ആശങ്കകൾ വരുമ്പോഴും ഈ മാർ​ഗങ്ങൾ സ്വീകരിക്കാം.

വർക്കൗട്ട്

മാനസിക-ശാരീരിക ആരോ​ഗ്യത്തെ മെച്ചപ്പെടുത്തുന്നതിൽ വർക്കൗട്ടിന് വലിയ സ്ഥാനമാണ് ഉള്ളത്. നിത്യവും വർക്കൗട്ട് ചെയ്യുന്നത് സമ്മർദം, വിഷാദം, അമിത ഉത്കണ്ഠ തുടങ്ങിയ അവസ്ഥകൾ കുറയ്ക്കും. വ്യായാമം വഴി ഉത്പാദിപ്പിക്കപ്പെടുന്ന ഡോപമൈൻ ഉൾപ്പെടെയുള്ള ഹോർമോണുകള്‌ ഉത്പാദിപ്പിക്കുകും അവ സന്തോഷത്തോടെയും ഊർജത്തോടെയും ഇരിക്കാൻ സഹായിക്കുകയും ചെയ്യുന്നു. ദിവസവും അരമണിക്കൂറെങ്കിലും വ്യായാമം ചെയ്യുന്നത് നല്ലതാണ്.

സം​ഗീതം

സം​ഗീതം, നൃത്തം തുടങ്ങിയ കലകൾക്കും നിരാശയെയും വിഷാദത്തെയും പമ്പകടത്താനുള്ള കഴിവുണ്ട്. നിരാശകൊള്ളുന്ന സമയത്ത് റിലാക്സ് ചെയ്യിക്കുന്ന വിധത്തിലുള്ള സം​ഗീതം കേൾക്കുന്നത് നല്ലതാണ്. നല്ല ഉറക്കം കിട്ടാനും വിഷാദം കുറയ്ക്കാനുമൊക്കെ സം​ഗീതത്തിന് കഴിവുണ്ട്. ശരീരത്തിൽ ഹാപ്പി ഹോർമോണുകൾ ഉത്പാദിപ്പിക്കുന്നതിലും സം​ഗീതത്തിന് സ്ഥാനമുണ്ട്.

Content Highlights: virat kohli on significance of mental health


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
wedding

2 min

വധു ഒഴികെ ആരും ക്യാമറ കണ്ടില്ല; ആ ക്ലിക്കിന് കിട്ടിയത് രണ്ടു ലക്ഷം രൂപ സമ്മാനം

Sep 25, 2022


Police

1 min

വീട്ടിൽനിന്ന്‌ രഹസ്യ ഗോവണി, ബംഗ്ലാവില്‍ ആര്‍ഭാടജീവിതം; മുപ്പതിലധികം കവർച്ചക്കേസുകളിലെ പ്രതി കുടുങ്ങി

Sep 25, 2022


രണ്ടരവർഷത്തെ കാത്തിരിപ്പ്; പിണക്കം മറന്ന് മടങ്ങിയെത്തിയ ഓമനപ്പൂച്ചയെ വാരിപ്പുണർന്ന് ഉടമകൾ

Sep 25, 2022

Most Commented