ഏഴാം വയസ്സിലാണ് എനിക്ക് ടൈപ്പ് വണ്‍ പ്രമേഹമുണ്ടെന്ന് തിരിച്ചറിഞ്ഞത്: ചലച്ചിത്ര നടി ഇന്ദു തമ്പി


ആ പ്രായത്തില്‍ ഇന്‍സുലിനെടുക്കുന്നതു പോലും ശരിയായ രീതിയിലായിരുന്നില്ല

ഫോട്ടോ: സിദ്ദിക്കുൽ അക്ബർ

സാധാരണമായ പ്രതിസന്ധിയെ ഇച്ഛാശക്തികൊണ്ട് അതിജീവിക്കുന്ന ടൈപ്പ് വണ്‍ പ്രമേഹബാധിതയായ യുവതിയുടെ കഥയാണ് '18 അവേഴ്‌സ്' എന്ന മലയാള സിനിമ. ഇതിലെ നായികയ്ക്ക് ഒരു പ്രത്യേകതയുണ്ട്. സിനിമയില്‍ മാത്രമല്ല, ജീവിതത്തിലും പ്രമേഹത്തോട് പൊരുതി വിജയം നേടിയ വ്യക്തിയാണത്: ഇന്ദു തമ്പി.

'' ടൈപ്പ് വണ്‍ പ്രമേഹമുണ്ടെന്ന് കരുതി നിരാശരാവേണ്ട. രോഗത്തെക്കുറിച്ച് ശരിയായി മനസ്സിലാക്കുക. ജീവിതത്തില്‍ ഏതുവിജയവും സ്വന്തമാക്കാവുന്നതേയുള്ളൂ,''- ഇന്ദു പറയുന്നു.

ഏഴാം വയസ്സിലെ വഴിത്തിരിവ്

ടൈപ്പ് വണ്‍ പ്രമേഹത്തെക്കുറിച്ച് എത്രമാത്രം അറിവുണ്ടോ അത്രമാത്രം അതിനെ നിയന്ത്രിക്കാനാകും. അറിവാണ് ശക്തി. എനിക്ക് ഏഴ് വയസ്സുള്ളപ്പോഴാണ് ടൈപ്പ് വണ്‍ പ്രമേഹമുണ്ടെന്ന് അറിഞ്ഞത്. ക്ഷീണവും ശരീരം മെലിയലുമൊക്കെ ആയിരുന്നു ലക്ഷണങ്ങള്‍. രക്തപരിശോധന നടത്തിയപ്പോള്‍ പഞ്ചസാരയുടെ അളവ് കൂടുതലാണെന്ന് കണ്ടു. ആ പ്രായത്തില്‍ പ്രമേഹത്തിന്റെ സങ്കീര്‍ണതകളെക്കുറിച്ചൊന്നും മനസ്സിലാക്കാന്‍ കഴിഞ്ഞില്ല. ഇന്‍സുലിനെടുക്കുന്നതു പോലും ശരിയായ രീതിയിലായിരുന്നില്ല.

arogyamasika

ടീനേജ് ആയപ്പോഴാണ് കൂടുതല്‍ തിരിച്ചറിവുണ്ടായത്. ക്രിക്കറ്റ് താരം വസീം അക്രത്തിന് ടൈപ്പ് വണ്‍ പ്രമേഹമുണ്ടെന്നൊക്കെ കേട്ടു. പിന്നെ, പുസ്തകങ്ങളും മറ്റും വായിച്ച് കൂടുതല്‍ അറിയാന്‍ ശ്രമിച്ചു. അതിനുപുറമേ ജീവിതത്തില്‍ നിന്നു പഠിച്ച കുറേ കാര്യങ്ങള്‍ ഉണ്ടായിരുന്നു. ഏത് ഭക്ഷണം കഴിച്ചാല്‍ എത്ര നേരം വ്യായാമം ചെയ്യണം എന്നൊക്കെ മനസ്സിലാക്കാന്‍ കഴിഞ്ഞു.

ഇന്ദു തമ്പി ടൈപ്പ് വണ്‍ പ്രമേഹത്തെ നിയന്ത്രിക്കുന്നത് എങ്ങനെയെന്ന് അറിയാന്‍ വായിക്കൂ,,,
മാതൃഭൂമി ആരോഗ്യമാസിക നവംബര്‍ ലക്കം,,
ഇപ്പോള്‍ വിപണിയില്‍

Content Highlights: Type 1 diabetes patient actress Indu Thampi shares her experience, Health, Diabetes

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Sreejith Ravi

1 min

ആദ്യകേസ് കെട്ടിച്ചമച്ചതാണെന്ന് ശ്രീജിത്ത് രവി, വീണ്ടും സമാനകേസില്‍ പിടിയില്‍

Jul 7, 2022


Sreejith Ravi

1 min

കുട്ടികള്‍ക്ക് മുന്നില്‍ നഗ്നതാ പ്രദര്‍ശനം; നടന്‍ ശ്രീജിത്ത് രവി പോക്‌സോ കേസില്‍ അറസ്റ്റില്‍

Jul 7, 2022


Swapna Suresh

1 min

സ്വപ്‌ന സുരേഷിനെ എച്ച്ആര്‍ഡിഎസ് പിരിച്ചുവിട്ടു

Jul 6, 2022

Most Commented