സ്ത്രീകള്‍ ചതിക്കുന്നത് ലൈംഗികതയ്ക്കു വേണ്ടിയല്ല സ്‌നേഹത്തിനു വേണ്ടിയാണെന്നാണ് സമൂഹം പൊതുവേ ചിന്തിക്കുന്നത്. എന്നാല്‍ ഇതൊക്കെ സമൂഹത്തിന്റെ ചില തെറ്റായ കാഴ്ച്ചപ്പാടുകളാണെന്നും സ്ത്രീകള്‍ തങ്ങളുടെ ലൈംഗികജീവിതത്തില്‍ പുരുഷന്മാര്‍ ചെയ്യുന്ന കാര്യങ്ങള്‍ എല്ലാം തന്നെ ചെയ്യാറുണ്ടെന്നും വെനസ്‌ഡേ മാര്‍ട്ടിന്‍ എന്ന എഴുത്തുകാരി നടത്തിയ പഠനം കണ്ടെത്തി. 'അണ്‍ട്രൂ' എന്ന പുസ്തകത്തിന്റെ രചയിതാവു കൂടിയാണ് വെനസ്‌ഡേ മാര്‍ട്ടിന്‍. സ്ത്രീകളുടെ മോഹങ്ങളും ലൈംഗിക ജീവിതവുമൊക്കെ പ്രതിപാധിക്കുന്ന പുസ്തകമാണിത്.
സെക്‌സിന്റെ കാര്യത്തില്‍ സ്ത്രീകള്‍ പുരുഷന്മാരെക്കാള്‍ സാഹസികത കുറഞ്ഞവരായിരിക്കുമെന്നാണ് പൊതുവേയുള്ള സങ്കല്‍പം. കൂടാതെ സ്ത്രീകള്‍ അവരുടെ നിലവിലെ ബന്ധത്തില്‍ അസംതൃപ്തരായതു കൊണ്ടാണ് മറ്റൊരു ബന്ധത്തിലേയ്ക്ക് പോകുന്നും ആളുകള്‍ വിശ്വസിക്കുന്നു. മറ്റൊരുബന്ധത്തില്‍ ചെന്നുപെടുന്നതോടെ സ്ത്രീകളുടെ വിവാഹജീവിതം തന്നെ അവസാനിക്കുകയാണ് പതിവ്. എന്നാല്‍ വെനസ്‌ഡേയുടെ പഠനത്തില്‍ പങ്കെടുത്ത വിവാഹിതരായ സ്ത്രീകളില്‍ നാലില്‍ മൂന്നുഭാഗവും ഭര്‍ത്താവല്ലാതെ മറ്റൊരു പുരുഷനുമായി ലൈംഗികബന്ധത്തില്‍ ഏര്‍പ്പെട്ടിട്ടുണ്ടെന്നു വെളിപ്പെടുത്തുന്നു. മാത്രമല്ല ഇവരുടെ വിവാഹജീവിതം സന്തോഷകരമായി മുന്നോട്ട് പോകുകയും ചെയ്യുന്നു.
സ്ത്രീകള്‍ക്ക് നീണ്ടകാല ബന്ധങ്ങള്‍ക്കാണ് താല്‍പര്യം ഒരു രാത്രിയ്ക്കായുള്ള ബന്ധങ്ങള്‍ക്ക് താല്‍പര്യം ഇല്ലെന്നവാദവും ഇവര്‍ തങ്ങളുടെ പഠനത്തിലുടെ നിരാകരിക്കുന്നുണ്ട്. സ്ത്രീകളും പുരുഷന്മാര്‍ ആ്രഗഹിക്കുന്നപോലെ തന്നെ സെക്‌സില്‍ വ്യത്യസ്തതയും പുതുമയും ആഗ്രഹിക്കുന്നുണ്ട്. ലൈംഗികതയില്‍ സ്ത്രീകള്‍ എപ്പോഴും ഒരേരീതി തന്നെ പിന്തുടരുന്നവരാണെന്ന ചിന്തയും തെറ്റാണ്. സ്ത്രീകള്‍ അവരുടെ 20 കളിലൊക്കെ ലൈംഗികതയില്‍ അങ്ങേയറ്റം സാഹസികതകള്‍ പരീക്ഷിക്കുന്നവരാണെന്ന് ഇവര്‍ പറയുന്നു.
വിവാഹജീവിതത്തില്‍ പതിവ്രത്യം സംരക്ഷിച്ച് നിര്‍ത്തുകയെന്നത് പുരുഷന്മാരെ പോലെ തന്നെ സ്ത്രീകള്‍ക്കും വെല്ലുവിളി നിറഞ്ഞതാണെന്ന് പഠനം പറയുന്നു. ദീര്‍ഘകാലബന്ധങ്ങളില്‍ മുന്നോട്ട് പോകുന്ന സ്ത്രീകള്‍ക്കു പോലും പുതിയ പങ്കാളിയില്‍ ആഗ്രഹം തോന്നാറുണ്ടെന്ന് പഠനത്തില്‍ പങ്കെടുത്ത് പല സ്ത്രീകളും സമ്മതിച്ചു. ലൈംഗികമായി ഉത്തേജിപ്പിക്കുമ്പോള്‍ പുരുഷന്മരുടെ ശരീരം പ്രതികരിക്കുന്നതു പോലെ സ്ത്രീകളുടെ ശരീരം ഉത്തേജനങ്ങള്‍ക്ക് അനുകൂലമായി പ്രതികരിക്കുമെന്ന് വെനസ്‌ഡേ തന്റെ പഠനത്തില്‍ പറയുന്നു. വെനസ്‌ഡേയുടെ പഠനത്തില്‍ കണ്ടെത്തിയ കാര്യങ്ങള്‍ സ്ത്രീകളുടെ ലൈംഗികതയുമായി ബന്ധപ്പെട്ട് നിലനില്‍ക്കുന്ന അന്ധവിശ്വാസങ്ങള്‍ നിരാകരിക്കുന്നവയാണ്.
ഇത്തരം പഠനങ്ങള്‍ സ്ത്രീകളുടെ ലൈംഗിക താല്‍പര്യങ്ങള്‍ കൂടുതല്‍ നന്നായി മനസിലാക്കാന്‍ സഹായിക്കുമെന്ന് ഗവേഷക പറയുന്നു. പഠനത്തില്‍ പങ്കെടുത്ത ബഹുഭൂരിപക്ഷം സ്ത്രീകളും ലൈംഗിക ജീവിതത്തില്‍ ഏതെങ്കിലും തരത്തിലുള്ള പുതുമ പരീക്ഷിക്കാന്‍ ശ്രമിക്കുന്നവരാണെന്നും കണ്ടെത്തി. കൂടാതെ പുരുഷന്മാര്‍ തിരഞ്ഞെടുക്കുന്നതു പോലെ തന്നെ വ്യത്യസ്ഥമായ ലൈംഗികപരീക്ഷണങ്ങള്‍ക്ക് സ്ത്രീകള്‍ കൂടുതലായി താല്‍പര്യം കാണിക്കുന്നുണ്ട്. കിടപ്പറയില്‍ കാര്യങ്ങള്‍ തുറന്ന് സംസാരിക്കുന്നതിനും സ്ത്രീകള്‍ ഇഷ്ടപ്പെടുന്നുണ്ടെന്നും ഇവര്‍ പറയുന്നു.