ണിന്റെ ഏകപക്ഷീയമായ കാര്യമാണെന്ന് കരുതിയ കാലമുണ്ടായിരുന്നു. പെണ്ണിന് സെക്‌സില്‍ കാര്യമായ റോളില്ല. ഭര്‍തത്താവിന്റെ ഇഷ്ടങ്ങളെ സാധിച്ചു കൊടുക്കാനുള്ള അധികാര സ്വഭാവത്തിനു മുന്നില്‍ അടിയറവ് പറയാനുള്ള ഉത്തരവാദിത്തം മാത്രമേ സെക്‌സില്‍ ഭാര്യയ്ക്കുള്ളൂ എന്ന് കരുതിയിരുന്ന കാലം. സ്ത്രീയെ സംബന്ധിച്ചടുത്തോളം ഒന്നും പ്രതീക്ഷിക്കാതെ കിട്ടുന്നതില്‍ സായൂജ്യമടയുന്ന രീതി. എല്ലാം നല്‍കാനുള്ളത് മാത്രമാണെന്നും തനിക്ക് ഒന്നും ലഭിക്കാനില്ലെന്ന തോന്നലും സ്ത്രീ മനസ്സില്‍ കൊണ്ടു നടന്നിരുന്ന കാലം. സെക്‌സില്‍ സ്ത്രീയുടേയത് നിസ്സംഗപങ്കാളിത്തം മാത്രമായിരുന്നു. 

പകലത്തെ ജോലികളെല്ലാം തീര്‍ത്താല്‍ രാത്രി ഭര്‍ത്താവ് ആവശ്യപ്പെടുമ്പോള്‍ അവരുടെ സംതൃപ്തിക്ക് വേണ്ടിയുള്ള ചടങ്ങായി സെക്‌സിനു വിലയിരുത്തിപ്പോന്നവര്‍. അതാണ് ശരിയെന്ന് കരുതിവെച്ചവര്‍. രതിമൂര്‍ച്ഛ എന്ന ആനന്ദാനുഭവത്തെ പോലും മനസ്സിലാക്കാതെ പോയിരുന്ന അവസ്ഥ. 

എന്നാല്‍ അത്തരം പഴയ ചിന്തകളില്‍ നിന്നും കാലം ഒരുപാട് മുന്നോട്ട് പോയിരിക്കുന്നു. അറിവിന്റെ മേഖലകളില്‍ സ്ത്രീകള്‍ സ്ത്രീകള്‍ ഒട്ടേറെ തൂരം സഞ്ചരിച്ചിരിക്കുന്നു. ആരോഗ്യകരമായ ലൈംഗീകതയെ കുറിച്ച് അറിയാനുള്ള അവസരങ്ങള്‍ ഇപ്പോള്‍ വര്‍ധിച്ചിട്ടുണ്ട്. അതിന്റെ പ്രതിഫലനം സെക്‌സിലെ സമത്വ ചിന്തകളായും കാണാവുന്നതാണ്. 

ലൈംഗികതയില്‍ പങ്കാളികളുടെ പരസ്പര അവകാശങ്ങളേയും ചുമതലകളെക്കുറിച്ചെല്ലാമുള്ള അവബോധം വര്‍ധിച്ചിട്ടുണ്ട്. ലൈംഗീക ജീവിതത്തെക്കുറിച്ച് പണ്ടത്തേക്കാള്‍ അറിവ് ഇന്ന് സ്ത്രീകള്‍ നേടിയിട്ടുണ്ട്. അതുകൊണ്ട് തന്നെ പുതിയ തലമുറയിലെ സ്ത്രീകള്‍ക്ക് സെക്‌സിനെ കുറിച്ചുള്ള അവരുടേതായ കാഴ്ചപ്പാടുകളുണ്ട്. അതിലെ ഇഷ്ടങ്ങളും ഇഷ്ടക്കേടുകളും വേര്‍തിരിച്ചറിയാനുള്ള വിവേകമുണ്ട്. അത് തുറന്നു പറയാനുള്ള പ്രാപ്തിയും അറിവുമുണ്ട്. സെക്‌സില്‍ പരസ്പര പങ്കാളിത്തത്തിന്റെ ഗുണത്തെക്കുറിച്ച് അറിയുന്നവരുടെ എണ്ണവും ഇന്ന് കൂടിയിട്ടുണ്ട്.