സംതൃപ്തകരമായ ലൈംഗികജീവിതം സൗന്ദര്യം വര്‍ധിപ്പിക്കുക മാത്രമല്ല ആയുസ്സ് കൂട്ടുകയും ചെയ്യും. സന്തോഷകരമായ ലൈംഗികാനുഭവത്തിന് കഴിക്കുന്ന ഭക്ഷണവുമായി വലിയ ബന്ധമുണ്ടെന്ന് പഠനങ്ങള്‍ പറയുന്നു. കിടപ്പറയിലേയ്ക്ക് പോകും മുമ്പ് കഴിക്കുന്ന ഭക്ഷണം ഉറക്കത്തെ സ്വാധീനിക്കുന്നതുപോലെ തന്നെ ലൈംഗിക ജീവിതത്തെയും സ്വാധീനിക്കുമെന്നാണ് പഠനത്തിൽ പറയുന്നത്. ലൈംഗിക ബന്ധം ആഗ്രഹിക്കുന്ന രാത്രികളില്‍ ഈ ഭക്ഷണങ്ങള്‍ ഒഴിവാക്കുന്നതാവും നല്ലത്. 

പങ്കാളിക്കൊപ്പം കിടക്കയിലേയ്ക്ക് പോകും മുമ്പ് പയര്‍ കഴിക്കാതിരിക്കുന്നതാണ് നല്ലത്. ഇത് ചിലപ്പോള്‍ തളര്‍ച്ചയ്ക്കും ക്ഷീണത്തിനും കാരണമായേക്കാം. ചിലര്‍ക്ക് ഇത് വായുകോപത്തിനും ഇടയാക്കും. 

എനര്‍ജി ഡ്രിങ്കുകളും അത്ര നന്നാവില്ല. കുടിക്കുന്ന സമയം ആരോഗ്യം വര്‍ധിപ്പിക്കുമെങ്കിലും അതിനുശേഷം ഇത് ശരീരത്തെ പ്രതികുലമായി ബാധിച്ചേക്കാം. 

കിടക്കും മുമ്പ് ഫ്രഞ്ച് ഫ്രൈസും ഒഴിവാക്കുക. ഇത് കൂടുതല്‍ കഴിക്കുന്നത് ടെസ്റ്റോസ്റ്റിറോണ്‍ കുറയാന്‍ കാരണമാകും. കൂടാതെ രക്തയോട്ടവും കുറച്ചേക്കാം.

ചില പഠനങ്ങള്‍ അനുസരിച്ച് മിന്റ് ടെസ്റ്റോസ്റ്റിറോണിന്റെ അളവു കുറയ്ക്കാന്‍ കാരണമാകുമെന്ന് പറയുന്നു. ഇത് ലൈംഗികാനുഭൂതിയെ പ്രതികൂലമായി ബാധിക്കും. 

പാല്‍ ഉല്‍പന്നങ്ങള്‍ കഴിക്കുന്നത് ലൈംഗിക തൃഷ്ണയെ കുറയ്ക്കുമെന്ന് പഠനങ്ങള്‍ പറയുന്നു. അതുകൊണ്ട് തന്നെ കിടക്കയിലേയ്ക്കു പോകും മുമ്പ് പാല്‍ക്കട്ടികള്‍ ഒഴിവാക്കുന്നത് നന്നായിരിക്കും.